പാരിസ്: ടെന്നീസ് ചരിത്രത്തില്‍ എഴുതിച്ചേര്ത്തേക്കാവുന്ന വമ്പന്‍ അട്ടമറിയിലൂടെ ലോക ഒന്നാം റാങ്കുകാരിയുമായ സെറീനാ വില്യംസിനെ തോല്‍പ്പിച്ച് സ്പെയിനിന്റെ ഗബ്രിയേല്‍ മുഗുരുസ ജേതാവായി. ആദ്യ സെറ്റ് 7-5ന് സ്വന്തമാക്കിയ മുഗുരുസ സെറ്റില്‍ 6-4 എന്ന സ്കോറോടെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യസെറ്റില്‍ തോറ്റാലും പിന്നീടുള്ള സെറ്റുകളില്‍ ശക്തമായി തിരിച്ചുവരുന്ന സെറീനയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചാണ് മുഗുരുസ ആദ്യ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത്. 1998നുശേഷം ഇതാദ്യമായാണ് വനിതാ ടെന്നീസ്കിരീടം സ്പെയിനിലേക്ക് വരുന്നത്. ഇതോടെ അരാഞ്ചാ സാഞ്ചസിനുശേഷം മുഗുരുസ സ്പെയിനിലെ താരറാണിയായിരിക്കുകയാണ്.
22 ഗ്രാന്സ്ലാം കിരീടങ്ങള്‍ എന്ന സ്റ്റെഫിഗ്രാഫിന്റെ നിലവിലെ റെക്കോര്‍ഡിന് ഒരു മത്സരം മാത്രം അകലെയായിരുന്നു സെറിന. നേട്ടത്തിനൊപ്പമെത്താന്‍ സെറീന ഇനിയും കാത്തിരിക്കണം. നേരത്തേ ഡച്ച് താരം കികി ബെര്‍ട്ടന്‍സിനെ 7-6, 6-4 സ്കോറിന് വീഴ്ത്തിയാണ് സെറീന ഫൈനലില്‍ ഇടം നേടിയത്.
നിലവില്‍ ലോക നാലാം നമ്പറാണ് ഇരുപത്തിരണ്ടുകാരിയായ മുഗുറുസ. ഒന്നാംസ്ഥാനത്തുള്ള സെറീനയ്ക്ക് 9030 പോയന്റാണുള്ളതെങ്കില് മൂന്ന് സ്ഥാനം പിന്നിലുള്ള മുഗുറുസയ്ക്ക് 5196 പോയന്റേ ഉള്ളൂ.