പാരിസ്: വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി വിജയത്തോടെ പ്രഞ്ച് ഓപ്പണിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ തോല്‍വിയോടെ നാലാം സീഡായ ഉക്രെയ്‌നിന്റെ എലീന സിറ്റോലിന ടൂര്‍ണമെന്റില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
മൂന്നാംറൗണ്ടില്‍ ഫ്രാന്‍സിന്റെ പൗലിന പാര്‍മെന്റിയറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വോസ്‌നിയാക്കി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-0, 6-3. എന്നാല്‍, 31ാം സീഡായ റൊമാനിയയുടെ മിഹേല ബുസര്‍നെസ്‌കുവാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിറ്റോലിനയെ അട്ടിമറിച്ചത്.

സ്‌കോര്‍; 6-3, 7-5. മറ്റൊരു മല്‍സരത്തില്‍ 13ാം സീഡായ അമേരിക്കയുടെ മാഡിസന്‍ കെയ്‌സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ നൗമി ഒസാക്കയെ പരാജയപ്പെടുത്തി അവസാന 16ലേക്ക് മുന്നേറി. സ്‌കോര്‍: 6-1, 7-6 (9-7).