Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണില്‍ ചരിത്ര നിമിഷം; വനിതാ സിംഗിള്‍സ് കിരീടം 19കാരി ഇഗ സ്വിയാതെകിന്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ചരിത്ര നിമിഷം. യുഎസിന്റെ നാലാം സീഡും എടിപി റാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരിയുമായ സോഫിയ കെനിനെ അട്ടിമറിച്ച് പോളണ്ടിന്റെ സീഡില്ലാ താരം ഇഗ സ്വിയാതെക് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. 21കാരിയായ കെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 19കാരിയായ ഇഗ അട്ടിമറിച്ചത്. ഇഗയുടെ കന്നി ഗ്രാന്റ്സ്ലാം കിരീടമാണിത്.

ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ പോളണ്ട് വനിതാ താരമാണ് ഇഗ. 1 മണിക്കൂറും 21 മിനുട്ടും നീണ്ടു നിന്ന മത്സരത്തില്‍ അനായാസമായിരുന്നു ഇഗയുടെ ജയം. ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ കെനിന് സാധിച്ചില്ല. സ്‌കോര്‍ 6-4,6-1. 23 അണ്‍ഫോഴ്‌സഡ് ഇററാണ് കെനിന്‍ വഴങ്ങിയത്. എന്തായാലും ഫ്രഞ്ച് ഓപ്പണിലെ പുതു ചരിത്രം തന്നെയായി മാറിയിരിക്കുകയാണ് ഇഗയുടെ കിരീട നേട്ടം. സെറീന വില്യംസ്,സിമോണ ഹാലപ്പ്,സ്ലൊവാനി സ്റ്റീഫന്‍സ് എന്നിവരെല്ലാം പാതിവഴിയില്‍ മടങ്ങിയതും ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിനെ ശ്രദ്ധേയമാക്കി.

igaswiatekfrenchopen2020women

1992ല്‍ കിരീടം നേടിയ മോണിക്ക സെലസിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന പ്രായം കുറഞ്ഞ താരം 1975ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ജേതാവാകുന്ന താഴ്ന്ന റാങ്കുകാരി എന്നീ നേട്ടങ്ങളും ഇഗ സ്വന്തമാക്കി. 2007ല്‍ ജെസ്റ്റിന്‍ ഹെനിന് ശേഷം നേരിട്ടുള്ള സെറ്റുകള്‍ക്ക് വനിതാ സിംഗിള്‍സ് കിരീടം നേടുന്ന താരമാണ് ഇഗ.

'വിശ്വസിക്കാനാവുന്നില്ല. വളരെവേഗമാണ് ഇവിടം വരെയെത്തിയത്. സോഫിയ എന്നോട് ക്ഷമിക്കുമല്ലോ'-മത്സരശേഷം ഇഗ പ്രതികരിച്ചു. ഇഗയുടെ നേട്ടത്തില്‍ നിരവധിപേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ അറിയിക്കുന്നത്. നാലാം റൗണ്ടില്‍ രണ്ടാം സീഡായ സിമോണ ഹാലപ്പിനെ അട്ടിമറിച്ചായിരുന്നു ഇഗയുടെ കുതിപ്പ്. ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സെമിയിലും ഇഗ കടന്നിട്ടുണ്ട്.

ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടിലും യുഎഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടിലും ഇഗ പ്രവേശിച്ചിരുന്നു. 2019ലെ വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു. 2018ലെ സമ്മര്‍ യൂത്ത് ഒളിംപിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണ്ണം ഇഗ നേടിയിട്ടുണ്ട്. എന്തായാലും പോളണ്ടിനെ സംബന്ധിച്ച് ചരിത്ര നിമിഷം തന്നെയാണിത്. വരുന്ന സീസണിലും ഇഗയുടെ കരുത്ത് കോര്‍ട്ടുകളില്‍ നിറയുമെന്ന് പ്രതീക്ഷിക്കാം.

പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന് വൈകുന്നേരം നടക്കും. ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും രണ്ടാം നമ്പര്‍ താരവും രണ്ടാം സീഡുമായി സ്‌പെയിനിന്റെ റാഫേല്‍ നദാലും ഇന്ന് നേര്‍ക്കുനേര്‍ മത്സരിക്കും. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ ഇത്തവണ 13ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യം വെച്ചാണ് റാക്കറ്റേന്തുന്നത്. 2017ന് ശേഷം നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.

Story first published: Sunday, October 11, 2020, 11:30 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+