വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: മൂന്നാം റൗണ്ട് ടിക്കറ്റെടുത്ത നദാലും ഫെഡററും

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പ്രമുഖര്‍ മുന്നോട്ട.് പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും റോജര്‍ ഫെഡററും മൂന്നാം റൗണ്ട് ടിക്കറ്റെടുത്തു. ലോക രണ്ടാം റാങ്കുകാരനായ നദാല്‍ ജര്‍മനിയുടെ യാനിക്ക് മാഡനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 11 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 6-1,6-2,6-4 എന്ന സ്‌കോറിനാണ് നദാലിന്റെ ജയം. മൂന്നാം റാങ്കുകാരനായ ഫെഡറര്‍ 144ാം സ്ഥാനക്കാരനായ ഓസ്‌കാര്‍ ഓട്ടിയയെയാണ് തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 37 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-4,6-3,6-4. ലോക ആറാം നമ്പറുകാരനായ ഗ്രീസിന്റെ സ്റ്റിഫനോസ് ടിറ്റ്‌സിപാസ് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെ പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 48 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6,6-0,6-3,7-5 എന്ന സ്‌കോറിനാണ് ടിറ്റ്‌സിപാസ് മൂന്നാം റൗണ്ട് ടിക്കറ്റെടുത്തത്.

rafael nadal

ജപ്പാന്റെ കെയ് നിഷിക്കോരിയും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് ടിസോങ്കയെയാണ് മൂന്ന് മണിക്കൂറും നാല് മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ നിഷിക്കോരി തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6,6-4,6-4,6-4. പോരാട്ടം കടിപ്പിച്ച് സ്റ്റാന്‍ വാവ്‌റിങ്കയും മുന്നോട്ട് കുതിച്ചു. ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിനെയാണ് വാവ്‌റിങ്ക പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1,6-4,6-0.

യൂറോപ്പാ ലീഗില്‍ ചെല്‍സി ചാമ്പ്യന്മാര്‍; ആഴ്‌സണലിനെ തകര്‍ത്തു; അവസാന മത്സരത്തില്‍ ഹസാര്‍ഡിന് ഡബിള്‍യൂറോപ്പാ ലീഗില്‍ ചെല്‍സി ചാമ്പ്യന്മാര്‍; ആഴ്‌സണലിനെ തകര്‍ത്തു; അവസാന മത്സരത്തില്‍ ഹസാര്‍ഡിന് ഡബിള്‍

വനിതാ സിംഗിള്‍സിലും പ്രമുഖ താരങ്ങള്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ലോക ഏഴാം നമ്പര്‍ അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌പെയിനിന്റെ സാറ സോറിബിസ് ടോര്‍മോയെയാണ് മുട്ടുകുത്തിച്ചത്. സ്‌കോര്‍ 6-1,7-6. ഗര്‍ബെയ്ന്‍ മുഗുരസ സ്വീഡന്റെ ജൊഹാന ലാര്‍സനെ 6-4,6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ കടന്നത്. ലോക രണ്ടാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ സ്ലൊവാക്കിയയുടെ ക്രിസ്റ്റീന കുക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കും തോല്‍പ്പിച്ചു. 57 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 6-2,6-2 എന്ന സ്‌കോറിനാണ് പ്ലിസ്‌ക്കോവയുടെ ജയം.

Story first published: Thursday, May 30, 2019, 9:39 [IST]
Other articles published on May 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X