Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: ആന്‍ഡി മുറെ ആദ്യ റൗണ്ടില്‍ പുറത്ത്, വന്‍ അട്ടിമറിയുമായി സ്റ്റാന്‍ വാവറിങ്ക!!

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി. സൂപ്പര്‍ താരം ആന്‍ഡി മുറെയെ സ്റ്റാന്‍ വാവറിങ്ക ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെടുത്തി. 2012ന് ശേഷം പ്രമുഖ ടൂര്‍ണമെന്റുകളുടെ ആദ്യ റൗണ്ടില്‍ ഇരുവരും പോരാട്ടം നടത്തുന്നത് ആദ്യമായിട്ടായിരുന്നു. എന്നാല്‍ ഒരു സെറ്റില്‍ പോലും ആധിപത്യം പുലര്‍ത്താന്‍ മുറെയ്ക്ക് സാധിച്ചില്ല. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-1, 6-3, 6-2 എന്ന സ്‌കോറിനായിരുന്നു വാവറിങ്കയുടെ വിജയം. മത്സരം ഒന്നര മണിക്കൂര്‍ നീണ്ടു.

1

വിന്നറുകളും വാവറിങ്ക 42-10 എന്ന നിലയില്‍ മുന്നിട്ട നിന്നു. അണ്‍ഫോഴ്‌സ്ഡ് എററുകള്‍ മുറെയേക്കാള്‍ ഒന്ന് മാത്രമാണ് വാവറിങ്ക കൂടുതല്‍ വരുത്തിയത്. 21ാമത് തവണയാണ് ഇരുവരും തമ്മില്‍ പോരാടുന്നത്. 2017ലെ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലിലും മുറെയ വീഴ്ത്തിയിരുന്നു വാവറിങ്ക. ഇരുവരും ഈ മൂന്ന് വര്‍ഷത്തിനിടയില്‍ ഫോം നഷ്ടപ്പെടുന്നതാണ് കണ്ടത്. ഇരു താരങ്ങളും ഒന്നിലേറെ തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സിലെ മറ്റ് മത്സരങ്ങളില്‍ അലക്‌സാന്‍ഡര്‍ സ്വരേവ് ഡെന്നീസ് നൊവാകിനെയും പരാജയപ്പെടുത്തി.

അതേസമയം വനിതാ സിംഗിള്‍സിലും വമ്പന്‍ അട്ടിമറിയാണ് നടന്നത്. ഒമ്പതാം സീഡ് താരം ജൊഹാന കോണ്ടയെ അമേരിക്കന്‍ താരം കോക്കോ ഗൗഫ് പരാജപ്പെടുത്തി. റോളന്‍ഡ് ഗാരോയിലെ ഗംഭീര മത്സരമായിരുന്നു ഇത്. നേരിട്ടുള്ള സെറ്റിലാണ് കോണ്ട വീണത്. സ്‌കോര്‍ 6-3, 6-3. 51ാം റാങ്ക് താരമാണ് ഗൗഫ്. 12 ബ്രേക്ക് പോയിന്റുകളില്‍ അഞ്ചെണ്ണം വിജയത്തിനായി ഉപയോഗിച്ച ഗൗഫിന്റെ പ്രകടനം മികച്ചതായിരുന്നു. 41 അണ്‍ഫോഴ്‌സ്ഡ് എററുകളാണ് കോണ്ട വരുത്തിയത്. ഇത് തോല്‍വിയില്‍ നിര്‍ണായകമായി.

രണ്ടാം റൗണ്ടില്‍ കോക്കോ ഗൗഫ് ഇറ്റാലിയന്‍ താരം മാര്‍ട്ടീന ട്രെവിസാനെ നേരിടും. നമ്പര്‍ വണ്‍ സീഡ് താരം സിമോണ ഹാലെപ് തുടര്‍ച്ചയായ 15ാം വിജയം ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ കുറിച്ചു. നേരിട്ടുള്ള സെറ്റുകളില്‍ സാറ സെറിബ്‌സ് ടോര്‍മോയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-0. രണ്ടാം റൗണ്ടില്‍ റൊമാനിയന്‍ താരം ഐറീന കമേലിയ ബെഗുവാണ് എതിരാളി. ഈഡന്‍ ബുച്ചാര്‍ഡും നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ചു. കലിന്‍സ്‌കയെ 6-4, 6-4 എന്ന സ്‌കോറിനാണ് ബുച്ചാര്‍ഡ് പരാജയപ്പെടുത്തിയത്.

Story first published: Monday, September 28, 2020, 10:59 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+