ഫ്രഞ്ച് ഓപണ്‍: ഷറപ്പോവയും ജൊകോവിക്കും സെമിയില്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവയും നൊവാക് ജൊകോവിക്കും സെമി ഫൈനലില്‍ കടന്നു. വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ സ്‌പെയിനില്‍ നിന്നുള്ള ഗാര്‍ബിനെ മുഗുര്‍സയ്ക്കാണ് ഷറപ്പോവയുടെ കുതിപ്പിനു മുന്നില്‍ അടിതെറ്റിയത്. സ്‌കോര്‍: 1-6, 7-5, 6-1.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റഷ്യന്‍ താരത്തിന് ആദ്യ സെറ്റ് നഷ്ടമാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഷറപ്പോവ സെറീന വില്യംസിനോട് തോറ്റ് പുറത്താവുകയായിരുന്നു. 2012ലെ ചാംപ്യനായ ഈ ഗ്ലാമര്‍ താരം 2004ല്‍ വിംബിള്‍ഡണും 2006ല്‍ യുഎസ് ഓപ്പണും 2008ല്‍ ആസ്‌ത്രേലിയന്‍ ഓപണും സ്വന്തമാക്കിയിട്ടുണ്ട്. സ്‌പെയിന്‍ താരം കാര്‍ലാ സോറസിനെ പരാജയപ്പെടുത്തിയ കനേഡിയന്‍ താരം യൂജിനി ബൗച്ചാര്‍ഡായിരിക്കും സെമിയില്‍ ഷറപ്പോവയുടെ എതിരാളി.

ഇത് ആറാം തവണയാണ് ജൊകോവിക് റോളണ്ട് ഗാരോസില്‍ സെമിയിലേക്ക് പ്രവേശിക്കുന്നത്. കാനഡയില്‍ നിന്നുള്ള മിലാസ് റോനിക്കിനെ 7-5, 7-6(5), 6-4 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡ് താരം അവസാന നാലില്‍ ഇടം പിടിച്ചത്.
സെര്‍ബ് താരം കഴിഞ്ഞ നാലു തവണയും സെമിയിലെത്തിയിരുന്നെങ്കിലും ഒരു തവണ മാത്രമാണ് ഫൈനല്‍ കാണാനായത്. 2012ല്‍ റാഫേല്‍ നദാലിനോട് മുട്ടുമടക്കി നിരാശനായി മടങ്ങേണ്ടി വന്നു. ലാത്വിയക്കാരന്‍ ഏര്‍ണസ്റ്റ് ഗുല്‍ബിസാണ് ജൊകോവിക്കിന്റെ സെമിഫൈനലിലെ എതിരാളി.
നാലു തവണ ആസ്‌ത്രേലിയന്‍ ഓപണും ഓരോ തവണ വിംബിള്‍ഡണ്‍, യുഎസ് ഓപണ്‍ കിരീടങ്ങളും നേടിയ ജൊകോവിക്കിന് ഫ്രഞ്ച് ഓപണ്‍ ഇനിയും കിട്ടാക്കനിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications