പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പോരാട്ടം കടുപ്പിച്ച് പ്രമുഖര്‍ ക്വാര്‍ട്ടറില്‍. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇറ്റലിയുടെ സല്വാട്ടോര് കറൂസോയെ തോല്‍പ്പിച്ചു. രണ്ട് മണിക്കൂറും ആറ് മിനുട്ടും മത്സരം നീണ്ടെങ്കിലും ഒരിക്കല്‍പോലും ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ കറൂസോയ്ക്ക് സാധിച്ചില്ല. സ്കോര്‍ -6-3,6-3,6-2.
അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജര്‍മനിയുടെ അലക്സാണ്ടര്‍ സെര്‍വ് ക്വാര്‍ട്ടറില്‍ കടന്നത്. മൂന്ന് മണിക്കൂറും ആറ് മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ സെര്‍ബിയയുടെ ഡുസാന്‍ ലജോവിക്കിനെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-4,6-2,4-6,1-6,6-2. ഗ്രീസിന്റെ സ്റ്റിഫനോസ് ടിറ്റ്സിപാസും ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. മൂന്ന് മണിക്കൂര്‍ 38 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സെര്‍ബിയയുടെ ഫിലിപ്പ് ക്രജനോവിക്കിനെ 7-5,6-3,6-7,7-6 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ടിറ്റ്സിപാസിന്റെ മുന്നേറ്റം. പ്രതീക്ഷ നിലനിര്‍ത്തി സ്റ്റാന്‍ വാവ്റിങ്കയും ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടി. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രാവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്കോര്‍ 7-6,7-6,7-6. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡൊമിനിക് തീമിന്റെ മുന്നേറ്റം. ഉറുഗ്വേയുടെ പാബ്ലോ ക്യൂവസിനെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-3,4-6,6-2,7-5. ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംസണെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്ത് അര്‍ജന്റീനയുടെ ഡെല്‍ പോര്‍ട്ടോയും ക്വാര്‍ട്ടര്‍ യോഗ്യത നേടി. സ്കോര്‍ 6-4,6-4,6-0.
മുന്‍ ആഴ്സണല്‍ താരം അന്റോണിയോ റെയേസ് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നവോമി ഒസാക്ക അട്ടിമറി തോല്‍വിയേറ്റ് പുറത്തുപോയി. ചെക്ക് റിപ്പബ്ലിക്കിന്റെ കാതറീന സിനിയാക്കോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒസാക്കയെ വീഴ്ത്തിയത്. സ്കോര്‍ 6-4,6-2. അമേരിക്കയുടെ വീനസ് വില്യംസിനും അട്ടിമറി നേരിട്ടു.നാട്ടുകാരിയ സോഫിയ കെനിന് 6-2,7-5 എന്ന സ്കോറിനാണ് വീനസിനെ തോല്‍പ്പിച്ചത്. പ്രതീക്ഷ നിലനിര്‍ത്തി ലോക മൂന്നാം നമ്പര്‍ സിമോണ ഹാലപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. യുക്രയിനിന്റെ ലെസിയ ടുറിന്കോയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-2,6-1.