Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍ സെമി: ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാല്‍ വീണു, ജോക്കോവിച്ച് ഫൈനലില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ പുരുഷ സെമിയിലെ ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ തകര്‍ത്ത് നൊവാക് ജോക്കോവിച്ച് ഫൈനലില്‍. മൂന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നദാലിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ഒന്നാം സീഡായ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. കളിമണ്‍ കോര്‍ട്ടില്‍ ഉശിരന്‍ മത്സരം തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ജോക്കോവിച്ചിന് മുന്നില്‍ വലിയ ചെറുത്ത് നില്‍പ്പ് നടത്താതെ തന്നെ നദാലിന് കീഴടങ്ങേണ്ടി വന്നു. സ്‌കോര്‍ 3-6, 6-3, 7-6, 6-2.

നാല് മണിക്കൂറും 13 മിനുട്ടുമാണ് മത്സരം നീണ്ടത്. 13 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുള്ള നദാല്‍ ആദ്യ സെറ്റ് നേടി തുടക്കം ഗംഭീരമാക്കിയെങ്കിലും അടുത്ത രണ്ട് സെറ്റിലൂടെ ശക്തമായി ജോക്കോവിച്ച് തിരിച്ചെത്തി. വിധിയെഴുതുന്ന നാലാം സെറ്റില്‍ നദാലിനെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് ജോക്കോവിച്ച് കാഴ്ചവെച്ചത്. 83 കരിയര്‍ കിരീടം സ്വന്തമായുള്ള ജോക്കോവിച്ച് രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ലക്ഷ്യം വെക്കുന്നത്. 2016ലാണ് ഇതിന് മുമ്പ് അദ്ദേഹം കിരീടം നേടിയത്. നദാല്‍ 55 അണ്‍ഫോഴ്‌സഡ് ഇററും ജോക്കോവിച്ച് 37 അണ്‍ഫോഴ്‌സഡ് ഇററും വഴങ്ങി.

novakdjokovic

ഈ മത്സരത്തിന് മുമ്പ് ഇറ്റാലിയന്‍ ഓപ്പണില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-1ന് ജയം നദാലിനായിരുന്നു. ഇതിന് കണക്കുതീര്‍ക്കാന്‍ നിലവിലെ ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ചിനായി. ഫ്രഞ്ച് ഓപ്പണര്‍ നദാലിന്റെ കുത്തകയായിരുന്നെങ്കിലും ഇത്തവണ അദ്ദേഹത്തിന് കാലിടറുകയായിരുന്നു. 88 കരിയര്‍ കിരീടങ്ങള്‍ സ്വന്തമായുള്ള താരമാണ് നദാല്‍.

ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ്് സിസ്റ്റിപാസാണ് ജോക്കോവിച്ചിന്റെ എതിരാളി. താരത്തിന്റെ കന്നി ഗ്രാന്റ്സ്ലാം ഫൈനലാണിത്. ആദ്യമായാണ് ഒരു ഗ്രീക്ക് താരം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്നത്. അഞ്ച് സെറ്റ് നീണ്ട ആവേശ പോരാട്ടത്തിനൊടുവില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവ്‌രേവിനെയാണ് സിസ്റ്റിപാസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-3, 4-6, 4-6, 6-3. സിസ്റ്റിപാസിനെ സംബന്ധിച്ച് ജോക്കോവിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. എടിപി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനാണ് സിസ്റ്റിപാസ്.

ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അഞ്ച് തവണയില്‍ നാല് തവണയും സിസ്റ്റിപാസിനെ ജോക്കോവിച്ച് വീഴ്ത്തിയിട്ടുണ്ട്. 2019ല്‍ നടന്ന അബുദാബി ഓപ്പണില്‍ ജോക്കോവിച്ചിനെ വീഴ്ത്താന്‍ സിസ്റ്റിപാസിന് സാധിച്ചിരുന്നു. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള സിസ്റ്റിപാസിനുള്ളതിനാല്‍ത്തന്നെ ജോക്കോവിച്ചിന് ജയം എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Saturday, June 12, 2021, 8:51 [IST]
Other articles published on Jun 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+