Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: ക്വാര്‍ട്ടര്‍ കടമ്പ കടന്ന് ജോക്കോവിച്ചും തീമും; സെമിയില്‍ നദാല്‍-ഫെഡറര്‍ പോരാട്ടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ ആവേശം വാനോളം. റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും പിന്നാലെ കളിയാവേശം ഉയര്‍ത്തി നൊവാക് ജോക്കോവിച്ചും ഡൊമിനിക് തീമും സെമി ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക അഞ്ചാം നമ്പര്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെര്‍വിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പറായ ജോക്കോവിച്ചിന്റെ സെമി പ്രവേശനം.

dominic thiem

22കാരനായ യുവതാരത്തിനെതിരേ അനായാസ ജയമാണ് ജോക്കോവിച്ച് നേടിയത്. 58 മിനുട്ട് നീണ്ട ആദ്യ സെറ്റില്‍ സെര്‍വ് അല്‍പ്പനേരം ജോക്കോവിച്ചിനെ വെള്ളം കുടിപ്പിച്ചെങ്കിലും 7-5ന് സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കി. പിന്നീടുള്ള രണ്ട് സെറ്റിലും പൊരുതാന്‍പോലുമാകാതെയാണ് സെര്‍വ് കീഴടങ്ങിയത്.സ്‌കോര്‍ 6-2,6-2. ഫ്രഞ്ച് ഓപ്പണില്‍ ഒരു തവണ മാത്രമാണ് ജോക്കോവിച്ച് മുത്തമിട്ടത്. 2016ല്‍ ആന്‍ഡി മുറെയെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ കിരീട നേട്ടം. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും മാഡ്രിഡ് ഓപ്പണിലും കിരീടം ചൂടിയ ജോക്കോവിച്ച് സീസണിലെ മൂന്നാം കിരീടമാണ് ലക്ഷ്യംവെക്കുന്നത്. സെമിയില്‍ ഡൊമിനിക് തീമാണ് ജോക്കോവിച്ചിന്റെ എതിരാളി.

മറ്റൊരു മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് ഡൊമിനിക് തീം സെമി പ്രവേശനം നേടിയത്. ലോക നാലാം സ്ഥാനക്കാരനായ ഓസ്ട്രിയയുടെ ടീം 11ാം സ്ഥാനക്കാരനായ റഷ്യയുടെ കരീന്‍ കച്ചനോവിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. 25കാരനായ തീമിന് ഒരു ഘട്ടത്തില്‍പോലും ഭീഷണി ഉയര്‍ത്താന്‍ കച്ചനോവിന് സാധിച്ചില്ല. ഒരു മണിക്കൂറും 50 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-2,6-4,6-2.കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണാണ് തീം ലക്ഷ്യമിടുന്നത്.

ആരാധകരെ ആവേശത്തിലാഴ്ത്തി സെമിയില്‍ ഫെഡററും നദാലും നേര്‍ക്കുനേര്‍ മത്സരക്കും. ടെന്നിസിലെ രണ്ട് ഇതിഹാസങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം പ്രവചിക്കുക പോലും അസാധ്യം. ഫ്രഞ്ച് ഓപ്പണില്‍ മറ്റാരെക്കാളും കേമന്‍ നദാല്‍ തന്നെയാണ്. 11 തവണ കിരീടം നേടിയിട്ടുള്ള നദാല്‍ ഇത്തവണ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.

Story first published: Friday, June 7, 2019, 8:55 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+