പാരിസ്: ഒന്നാം സീഡായ റൊമാനിയയുടെ സിമോണ ഹെലപ്പ്, മൂന്നാം സീഡായ സ്പെയിനിന്റെ ഗാര്‍ബിന മുഗുരുസ എന്നിവര്‍ വിജയത്തോടെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം സിംഗിള്‍സ് സെമി ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹലെപ്പ് 12ാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിനെയും മുഗുരുസ മുന്‍ ജേതാവും 28ാം സീഡുമായ റഷ്യയുടെ മരിയ ഷറപ്പോവയെയുമാണ് തോല്‍പ്പിച്ചത്.
ഒന്നാം സെറ്റ് നഷ്ടമായതിനു ശേഷമാണ് കെര്ബറിനെതിരേ ഹലെപ്പ് തിരിച്ചുവരവ് നടത്തിയത്. പിന്നീടുള്ള രണ്ട് സെറ്റുകളും വെല്ലുവിളിയില്ലാതെ തന്നെ ഹലെപ്പ് കൈക്കലാക്കുകയായിരുന്നു. സ്കോര്‍: 6-7 (2-7), 6-3, 6-2. എന്നാല്‍, കിരീടഫേവറിറ്റായ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരുസ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-1.
പുരുഷ വിഭാഗം സിംഗിള്‍സിലെ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളും മഴയെ തുടര്‍ന്ന് മാറ്റി. നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ റാഫേല്‍ നദാലിന്റേതടക്കമുള്ള ക്വാര്‍ട്ടര്‍ മല്‍സരങ്ങളാണ് മാറ്റിയത്. ക്വാര്‍ട്ടറില്‍ നദാല്‍ അര്‍ജന്റീനയുടെ 11ാം സീഡായ ഡീഗോ സ്കര്ട്സ്മാനെയാണ് എതിരിടുന്നത്. ആദ്യസെറ്റില്‍ നദാല്‍ 4-6ന് കൈവിട്ടിരുന്നു. രണ്ടാം സെറ്റില്‍ തിരിച്ചടിക്കുന്ന നദാല്‍ 5-3 എന്ന സ്കോറിന് ലീഡ് ചെയ്യുകയാണ്.