വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് നദാലും ഫെഡററും,കരോളിന പ്ലിസ്‌ക്കോവ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ പോരാട്ടം മുറുകുന്നു. പുരുഷ സിംഗിള്‍സില്‍ പോരാട്ടം കടുപ്പിച്ച് പ്രമുഖ താരങ്ങളെല്ലാം പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. മൂന്നാം റൗണ്ടില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ലോക മൂന്നാം നമ്പര്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. രണ്ട് മണിക്കൂറും 14 മിനുട്ടും നീണ്ട മത്സരത്തില്‍ 6-3,6-1,7-6 എന്ന സ്‌കോറിനാണ്് ഫെഡററുടെ ജയം.

federer-nadal

ലോക രണ്ടാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. വാശിയേറിയ പോരാട്ടം രണ്ട് മണിക്കൂറും 51 മിനുട്ടും നീണ്ടു. സ്‌കോര്‍ 6-1,6-3,4-6,6-3. മറ്റൊരു മത്സരത്തില്‍ ജപ്പാന്റെ കെയ് നിഷിക്കോരി സെര്‍ബിയയുടെ ലാസ് ലോ ഡെറിയെയും പരാജയപ്പെടുത്തി. അഞ്ച് സെറ്റ് നീണ്ട കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് നിഷിക്കോരിയുടെ മുന്നേറ്റം. നാല് മണിക്കൂറും 29 മിനുട്ടുമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-4,6-7,6-3,4-6,8-6.

ആഴ്‌സണലിനെ രക്ഷിക്കാന്‍ എമറിക്കും സാധിച്ചില്ല, അടുത്ത സീസണില്‍ അടിമുടി മാറ്റംആഴ്‌സണലിനെ രക്ഷിക്കാന്‍ എമറിക്കും സാധിച്ചില്ല, അടുത്ത സീസണില്‍ അടിമുടി മാറ്റം

വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവയ്ക്ക് അട്ടിമറി നേരിട്ടു. ലോക 31ാം നമ്പര്‍ ക്രൊയേഷ്യയുടെ പെട്രാ മാര്‍ട്ടിക്ക് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്ലിസ്‌ക്കോവയെ വീഴ്ത്തിയത്. സ്‌കോര്‍ 6-3,6-3. പ്രതീക്ഷ കാത്ത് സ്‌പെയിനിന്റെ ഗര്‍ബെയ്ന്‍ മുഗുരസ പ്രീ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചു. ഉക്രയിനിന്റ എലീന സിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരസ പരാജയപ്പെടുത്തിയത്. സ്്‌കോര്‍ 6-3,6-3. അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടി. സ്ലൊവാനിയയുടെ പൊളോന ഹെര്‍കോഗിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,5-7,6-4. ഇംഗ്ലണ്ടിന്റെ ജൊഹാന കോന്റെ സ്ലൊവാക്കിയയുടെ വിക്ടോറിയ കുസ്‌മോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച്് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-2,6-1.

Story first published: Saturday, June 1, 2019, 9:21 [IST]
Other articles published on Jun 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X