Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: നദാലും ഫെഡററും വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പ്രമുഖ താരങ്ങള്‍ മുന്നോട്ട്. പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അര്‍ജന്റീനയുടെ ലിയോനാര്‍ഡോ മേയറെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. ഒരു മണിക്കൂറും 45 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-2,6-3,6-3. രണ്ടാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്. നേരത്തെ 2009 സീസണിലാണ് അദ്ദേഹം കിരീടം നേടിയത്. മത്സരം ശക്തമാക്കി റാഫേല്‍ നദാലും ക്വാര്‍ട്ടര്‍ യോഗ്യത നേടി. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ജുവാന്‍ ലോന്‍ഡിറോയെ അനായാസമായി നദാല്‍ കീഴടക്കുകയായിരുന്നു. നിലവിലെ ചാമ്പ്യനായ നദാലാണ് കൂടുതല്‍ തവണ ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടതും. 11 തവണയാണ് സ്പാനിഷ് സൂപ്പര്‍ താരം ഫ്രഞ്ച് ഓപ്പണ്‍ അലമാരയിലെത്തിച്ചത്. ഹാട്രിക്ക് കിരീടമാണ് നദാലിന്റെ ലക്ഷ്യം.

federer-nadal

തുല്യശക്തികളുടെ പോരാട്ടത്തില്‍ ലോക ആറാം നമ്പര്‍ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിറ്റ്‌സിപാസിനെ തോല്‍പ്പിച്ച് സ്റ്റാന്‍ വാവ്‌റിങ്ക ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. അഞ്ച് മണിക്കൂറും 11 മിനുട്ടും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പരിചയസമ്പന്നനായ വാവ്‌റിങ്ക ടിറ്റ്‌സിപാസിനെ മുട്ടുകുത്തിക്കുകയായിരുന്നു. സ്‌കോര്‍ 7-6,5-7,6-4,3-6,8-6.

വനിതാ സിംഗിള്‍സില്‍ ജൊഹാന കോന്റെയും ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ക്രൊയേഷ്യയുടെ ഡോണ വെക്കിക്കിനെ 6-2,6-4 എന്ന സ്‌കോറിനാണ് ജൊഹാന തോല്‍പ്പിച്ചത്. അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗര്‍ബൈന്‍ മുഗുരസയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്ലൊവാനി തകര്‍ത്തത്. സ്‌കോര്‍ 6-4,6-3.

Story first published: Monday, June 3, 2019, 9:09 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+