വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: സെമിയില്‍ സീറ്റുനേടി ഫെഡററും നദാലും; സ്ലൊവാനി സ്റ്റീഫന്‍സ് പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീട പോരാട്ടം മുറുകുന്നു. പുരുഷ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ കടമ്പ കടന്ന് റോജര്‍ ഫെഡററും റാഫേല്‍ നദാലും സെമി സീറ്റ് നേടി. ലോക മൂന്നാം നമ്പര്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫെഡറര്‍ ലോക 24ാം നമ്പര്‍ നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്കയെ തകര്‍ത്താണ് സെമിബര്‍ത്ത് നേടിയത്. വാശിയേറിയ പോരാട്ടത്തിനിടെ മഴ രസംകൊല്ലിയായെങ്കിലും നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജയം ഫെഡറര്‍ പിടിച്ചെടുക്കുകയായിരുന്നു. മൂന്ന് മണിക്കൂറും 40 മിനുട്ടും മത്സരം നീണ്ടു. 52 മിനുട്ട് നീണ്ട ആദ്യ സെറ്റ് 7-6ന് ഫെഡറര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 6-4ന് വാവ്‌റിങ്ക സ്വന്തമാക്കി. ഒരു മണിക്കൂറും പിന്നിട്ട മൂന്നാം സെറ്റ് 7-6ന് നേടി ലീഡെടുത്ത ഫെഡറര്‍ നാലാം സെറ്റ് 6-4ന് സ്വന്തമാക്കി സെറ്റും സെമി സീറ്റും സ്വന്തമാക്കുകയായിരുന്നു.

തന്റെ ക്ലബ്ബിനുവേണ്ടി കളിക്കാന്‍ സുവാരസിനെ ക്ഷണിച്ച് ഡേവിഡ് ബെക്കാം;താരത്തിന് വമ്പന്‍ വാഗ്ദാനംതന്റെ ക്ലബ്ബിനുവേണ്ടി കളിക്കാന്‍ സുവാരസിനെ ക്ഷണിച്ച് ഡേവിഡ് ബെക്കാം;താരത്തിന് വമ്പന്‍ വാഗ്ദാനം

നിലവിലെ ചാമ്പ്യനും 11 തവണ ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ റാഫേല്‍ നദാലും സെമിയിലേക്ക് കുതിച്ചു. ഒരു മണിക്കൂറും 53 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക ഏഴാം നമ്പര്‍ ജപ്പാന്റെ കെയ് നിഷിക്കോരിയെയാണ് നദാല്‍ തോല്‍പ്പിച്ചത്. തികച്ചും ഏകപക്ഷീയമായിരുന്നു നദാലിന്റെ ജയം. 35 മിനുട്ട് നീണ്ട ആദ്യ രണ്ട് സെറ്റും 6-1ന് സ്വന്തമാക്കിയ നദാല്‍ മൂന്നാം സെറ്റ് 6-3നും സ്വന്തമാക്കിയാണ് സെമി ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന മറ്റുരണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നൊവാക് ജോക്കോവിച്ച് അലക്‌സാണ്ടര്‍ സെര്‍വിനെയും ഡൊമിനിക് തീം കരീന്‍ കച്ചനോവിനെയും നേരിടും.

french open

വനിതാ സിംഗിള്‍സിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ലോക ഏഴാം നമ്പര്‍ അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സിന് തിരിച്ചടി നേരിട്ടു. 26ാം സ്ഥാനക്കാരിയായ ഇംഗ്ലണ്ടിന്റെ ജൊഹാന കോന്റെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്ലൊവാനിയെ തകര്‍ത്തത്. സ്‌കോര്‍ 6-1,6-4. വനിതാ സിംഗിള്‍സില്‍ നാളെ സിമോണ ഹാലപ്പ് ക്വാര്‍ട്ടറിലിറങ്ങും.

Story first published: Wednesday, June 5, 2019, 10:21 [IST]
Other articles published on Jun 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X