പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പോരാട്ടം കടുപ്പിച്ച് സൂപ്പര്‍ താരങ്ങള്‍ മുന്നോട്ട്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഹെന്റി ലാക്ക്സെനനെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ സീറ്റ് നേടിയത്. ഒരു മണിക്കൂറും 35 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്കോര്‍ 6-1,6-4,6-3. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം കിരീടമാണ് ലോക ഒന്നാം നമ്പര്‍ താരം ലക്ഷ്യംവെയ്ക്കുന്നത്. നേരത്തെ 2016ലാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. മറ്റൊരു സൂപ്പര്‍ താരം ഓസ്ട്രിയയുടെ ഡൊമിനിക് തീമും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ട് മണിക്കൂറും 33 മിനുട്ടും നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബുബ്ലിക്കിനെയാണ് തീം തോല്‍പ്പിച്ചത്. സ്കോര്‍ 6-3,6-7,6-3,7-5.
അത്ലറ്റികോ വിട്ട ഗ്രിസ്മാന് എട്ടിന്റെ പണി? ബാഴ്സലോണയ്ക്ക് താരത്തെ വേണ്ടെന്ന് റിപ്പോര്‍ട്ട്
കന്നിക്കിരീടം ലക്ഷ്യംവെച്ചാണ് തീം റാക്കറ്റേന്തുന്നത്. ലോക അഞ്ചാം നമ്പര്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സെര്‍വും മൂന്നാം റൗണ്ട് യോഗ്യത നേടി. സ്വീഡന്റെ സീഡില്ലാ താരം മിഖായേല്‍ യാമിറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെര്‍വ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-1,6-3,7-6. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയുടെ ഡെല്‍ പോര്‍ട്ടോ ജപ്പാന്റെ നിഷിയോക്കയെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. 3 മണിക്കൂറും 49 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡെര്‍ പോര്‍ട്ടോയുടെ ജയം. സ്കോര്‍ 5-7,6-4,6-2,6-7,6-2.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നവോമി ഒസാക്കയും പ്രതീക്ഷയോടെ കുതിപ്പ് തുടരുന്നു. കന്നിക്കിരീടം ലക്ഷ്യംവെയ്ക്കുന്ന ഒസാക്ക രണ്ട് മണിക്കൂറും 52 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ വിക്ടോറിയ അസറിന്‍കയെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍ 4-6,7-5,6-3. മൂന്ന് തവണ ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടിട്ടുള്ള അമേരിക്കയുടെ സെറീന വില്യംസും മൂന്നാം റൗണ്ട് ടിക്കറ്റെടുത്തു. ലോക 10ാം നമ്പറുകാരിയായ സെറീന ജപ്പാന്റെ കുറീമി നാറയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3,6-2. നിലവിലെ ജേതാവായ റൊമാനിയയുടെ സിമോണ ഹാലപ്പും മൂന്നാം റൗണ്ട് പ്രതീക്ഷകാത്തു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പോളണ്ടിന്റെ മാഗ്ഡ ലിനെറ്റിയെ 6-4,5-7,6-3 എന്ന സ്കോറിനാണ് ഹാലപ്പ് തോല്‍പ്പിച്ചത്.