Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കിനെ തുടര്‍ന്ന് മരിയ ഷറപ്പോവ പിന്മാറി; ഫ്രഞ്ച് ഓപ്പണില്‍ ഗ്ലാമര്‍ കുറയും

പാരീസ്: മെയ് മാസം ഒടുവില്‍ ആരംഭിക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്ലാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍നിന്നും റഷ്യന്‍ താരം മരിയ ഷറപ്പോവ പിന്മാറി. ഫിബ്രുവരിയില്‍ ചുമലിലേറ്റ പരിക്കിന് ഷറപ്പോവ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. പരിക്കില്‍നിന്നും പൂര്‍ണ മോചിതയാകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താരം ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.

അഞ്ചുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള ഷറപ്പോവ ജനുവരിക്കുശേഷം കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ല. ഫ്രഞ്ച് ഓപ്പണില്‍നിന്നും പിന്മാറുകയാണെന്നും തീരുമാനം എളുപ്പമല്ലായിരുന്നെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മെയ് 26നാണ് ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. ഷറപ്പോവയുടെ പിന്മാറ്റം ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ കുറയ്ക്കുമെന്നുറപ്പാണ്.

mariasharapova

കഴിഞ്ഞതവണ പാരീസില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. 2012, 2014 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായിരുന്നു ഷറപ്പോവ. പരിക്കിന്റെ പിടിയിലായിരുന്ന താരം ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു. എന്നാലിപ്പോള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞതായി ഷറപ്പോവ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തതന്നെ ടൂര്‍ണമെന്റുകളികളില്‍ കളിക്കാന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

Story first published: Thursday, May 16, 2019, 11:34 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+