പാരീസ്: കളിക്കാരുടെ പരാതിക്കൊടുവില്‍ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിച്ചു. മേയ് മാസത്തില്‍ തുടങ്ങുന്ന ടൂര്‍ണമെന്റില്‍ എട്ട് ശതമാനം വര്‍ധന നിലവില്‍വരും. ഇനിമുതല്‍ പുരുഷ-വനിത വിഭാഗം കിരീടജേതാക്കള്‍ക്ക് 2.3 മില്യണ്‍ യൂറോ (ഏകദേശം 18 കോടി രൂപ)യാണ് സമ്മാനം ലഭിക്കുക.
ഗ്രാന്‍ഡ്സ്ലാമുകളിലെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക ഫ്രഞ്ച് ഓപ്പണിലാണ്. ഇതേ തുടര്‍ന്ന് കളിക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുക വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിജയികളെ കൂടാതെ യോഗ്യതാമത്സരം തൊട്ട് തുക കൂട്ടിയിട്ടുണ്ട്. ആദ്യറൗണ്ടില്‍ പുറത്താവുന്നവരുടെ സമ്മാനത്തുകയില്‍ 15 ശതമാനത്തോളം വര്‍ധന വരുത്തി. 46,000 യൂറോയാണ് ഇവര്‍ക്ക് ലഭിക്കുക.
ത്രില്ലറോടെ തുടക്കം... ഐപിഎല്ലില്‍ ഇതിനേക്കാള്‍ ബെസ്റ്റ് ഇല്ല, മറക്കുന്നതെങ്ങനെ?
യു.എസ്. ഓപ്പണ്‍ വിജയികളായവര്‍ക്ക് ഏകദേശം 26 കോടി രൂപ സമ്മാനമായി ലഭിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടില്‍ പുറത്താകുന്നവര്‍ക്കും കാര്യമായ സമ്മാനം നല്‍കാനാണ് ഫ്രഞ്ച് ഓപ്പണ്‍ അധികൃതരുടെ തീരുമാനം. 24,000 യൂറോ ഇവര്‍ക്ക് ലഭിക്കും. മെയ് 26നാണ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. ജൂണ്‍ 9ന് ഫൈനല്‍ മത്സരവും നടക്കും.