Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: ജോകോവിച്ച്, സെറേവ്, വോസ്‌നിയാക്കി മൂന്നാം റൗണ്ടില്‍

പാരിസ്: വിജയത്തോടെ പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, രണ്ടാം സീഡായ ജര്‍മനിയുടെ അലെക്‌സാന്‍ഡര്‍ സെറേവ് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലേക്ക് മുന്നേറി. പുരുഷ വിഭാഗം സിംഗിള്‍സിലെ മറ്റു രണ്ടാംറൗണ്ട് മല്‍സരങ്ങളില്‍ എട്ടാം സീഡായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍, 19ാം സീഡായ ജപ്പാന്റെ കെയ് നിഷിങ്കോരി, ഫ്രാന്‍സിന്റെ ഗേല്‍ മോന്‍ഫില്‍സ്, ഫ്രാന്‍സിന്റെ തന്നെ ലുകാസ് പൗല്ലി എന്നിവര്‍ വിജയത്തോടെ മൂന്നാംറൗണ്ടിലേക്ക് കുതിച്ചപ്പോള്‍ 17ാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിന് ഒന്നാംറൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടു.

tennis

വനിതാ വിഭാഗം സിംഗിള്‍സില്‍ ഒന്നാം സീഡായ റൊമാനിയയുടെ സിമോണ ഹലെപ് വിജയത്തോടെ രണ്ടാംറൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി, നാലാം സീഡായ ഉക്രെയ്‌നിന്റെ എലിന സിറ്റോലിന, ചെക്ക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ ഫ്രാന്‍സിന്റെ പൗലിന പാര്‍മെന്റിയര്‍ എന്നിവര്‍ മൂന്നാംറൗണ്ടില്‍ ഇടംപിടിച്ചു.

സ്‌പെയിനിന്റെ ജൗമി മുനറിനെയാണ് രണ്ടാംറൗണ്ടില്‍ ജോകോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍; 7-6, 6-4, 6-4. എന്നാല്‍, അഞ്ച് സെറ്റുകള്‍ നീണ്ട ത്രില്ലറിനൊടുവിലാണ് സെര്‍ബിയയുടെ ഡുസാന്‍ ലാജോവിക്കിനെ സെറേവ് വീഴ്ത്തിയത്. സ്‌കോര്‍; 2-6, 7-5, 4-6, 6-1, 6-2. ബെര്‍ഡിച്ചിനെ ഫ്രാന്‍സിന്റെ ജെറോം ചാര്‍ഡിയാണ് തോല്‍പ്പിച്ചത്. അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ചാര്‍ഡിയുടെ വിജയം. സ്‌കോര്‍: 7-6, 7-6, 1-6, 5-7, 6-2. വോസ്‌നിയാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്‌പെയിനിന്റെ ജിയോര്‍ജിന ഗാര്‍ഷ്യ പെരസിനെയും (6-1, 6-0) ഹലെപ് ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് അമേരിക്കയുടെ അലിസന്‍ റിസ്‌ക്കിയെയുമാണ് (2-6, 6-1, 6-1) പരാജയപ്പെടുത്തിയത്.

Story first published: Thursday, May 31, 2018, 14:19 [IST]
Other articles published on May 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+