Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: ജോകോവിച്ച്, ക്വിറ്റോവ, വോസ്‌നിയാക്കി രണ്ടാംറൗണ്ടില്‍

പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി, എട്ടാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ എന്നിവര്‍ വിജയത്തോടെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ബ്രസീലിന്റെ റോജെറിയോ ഡുത്ര സില്‍വയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 20ാം സീഡായ ജോകോവിച്ച് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍: 6-3, 6-4, 6-4.

novak

വനിതകളില്‍ അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെയാണ് വോസ്‌നിയാക്കി പരാജയപ്പെടുത്തിയത്. സ്‌കോര്‍; 7-6, 6-1. എന്നാല്‍, ആദ്യസെറ്റ് നഷ്ടമായതിനു ശേഷമാണ് ക്വിറ്റോവ പരഗ്വേയുടെ വെറോണിക്കയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 3-6, 6-1, 7-5. ആറാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ 7-6, 6-4 എന്ന സ്‌കോറിന് നാട്ടുകാരിയായ ബാര്‍ബൊറ ക്രെസികോവയെ പരാജയപ്പെടുത്തി.

അതേസമയം, മഴയെ തുടര്‍ന്ന് നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരവുമായ റാഫേല്‍ നദാലിന്റെ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇറ്റലിയുടെ സിമോണ ബൊലെല്ലിയുമായുള്ള നദാലിന്റെ മല്‍സരത്തിനിടെയുള്ള മൂന്നാം സെറ്റിനിടെയാണ് മഴയെത്തിയത്. പൂര്‍ത്തിയായ രണ്ട് സെറ്റുകളും 6-4, 6-3 എന്ന സ്‌കോറിന് നദാല്‍ കൈക്കലാക്കിയിരുന്നു. എന്നാല്‍, മൂന്നാം സെറ്റില്‍ 0-3 എന്ന സ്‌കോറിന് നദാല്‍ പിന്നിലാണ്.

Story first published: Tuesday, May 29, 2018, 10:10 [IST]
Other articles published on May 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+