Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് തിരിച്ചടി, യുഎസ് ഓപ്പണ്‍ ജേതാവ് നമോവി ഒസാക്ക ഫ്രഞ്ച് ഓപ്പണിനില്ല

ടോക്കിയോ: ഇത്തവണത്തെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യയായ നമോവി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. യുഎസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തിനിടെ തുടയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്നാണ് ജപ്പാനീസ് സൂപ്പര്‍ താരത്തിന്റെ പിന്മാറ്റം. ഇക്കാര്യം ഔദ്യോഗികമായ നവോമി ആരാധകരുമായി പങ്കവെച്ചു. ' ദൗര്‍ഭാഗ്യവശാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ എനിക്ക് കളിക്കാന്‍ സാധിക്കില്ല. എന്റെ ഹാംസ്ട്രിങ്ങിന് വേദനയുണ്ട്. രണ്ട് ടൂര്‍ണമെന്റുകളും വളരെ അടുത്തായിപ്പോയതിനാല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇനി സമയമില്ല. സംഘാടകര്‍ക്കും കളിക്കാര്‍ക്കും എന്റെ ആശംസകള്‍'-നവോമി ഒസാക്ക ട്വിറ്ററില്‍ കുറിച്ചു.

ഈ മാസം 27ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ഒക്ടോബര്‍ 11നാണ് അവസാനിക്കുന്നത്. യുഎസ് ഓപ്പണില്‍ അസരങ്കയെ പരാജയപ്പെടുത്തിയാണ് നവോമി മൂന്നാം ഗ്രാന്റ്സ്ലാമും രണ്ടാം യുഎസ് ഓപ്പണും സ്വന്തമാക്കിയത്. 22കാരിയായ ഒസാക്ക 2019ലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ചത്. ഫ്രഞ്ച് ഓപ്പണില്‍ മൂന്ന് തവണ പങ്കെടുത്തപ്പോഴും മൂന്നാം റൗണ്ടില്‍ ഒസാക്കയുടെ പോരാട്ടം അവസാനിച്ചിരുന്നു. ഇത്തവണ ഒസാക്ക മിന്നും ഫോമിലായിരുന്നെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഒസാക്ക നിലവില്‍ മൂന്നാം സ്ഥാനത്താണ്.

naomi-osaka

മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ളി ബാര്‍ട്ടിയാണ് നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ജേതാവ്. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് ആഷ്‌ലി ബാര്‍ട്ടി. പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലാണ് നിലവിലെ ജേതാവ്. ഇത്തവണത്തെ യുഎസ് ഓപ്പണില്‍ നദാല്‍ കളിച്ചിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങളെല്ലാം ഫ്രഞ്ച് ഓപ്പണിനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. ഫെഡറര്‍ യുഎസ് ഓപ്പണില്‍ കളിച്ചിരുന്നില്ല. നിലവിലെ ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് തന്നെയാണ് ഫ്രഞ്ച് ഓപ്പണിലെ ടോപ് സീഡ്. റാഫേല്‍ നദാല്‍ രണ്ടാം സീഡാവുമ്പോള്‍ ഇത്തവണത്തെ യുഎസ് ഓപ്പണ്‍ ജേതാവ് ഡൊമിനിക് തീം മൂന്നാം സീഡുമാവും. നാലാം സീഡായിരുന്ന റോജര്‍ ഫെഡററുടെ അഭാവത്തില്‍ ഡാനില്‍ മെദവ്‌ദേവാണ് പകരം നാലാം സീഡാവുക.

വനിതാ സിംഗിള്‍സില്‍ സിമോണ ഹാലപ്പാണ് ഒന്നാം സീഡ്. കരോളിന പ്ലിസ്‌കോവ, സോഫിയ കെനിന്‍, എലിന സിറ്റോലിനെ, ബ്ലാന്‍ക അന്‍ഡ്രിസ്‌കൂ എന്നിവരാണ് ആദ്യ അഞ്ച് സീഡിലുള്ള മറ്റുള്ളവര്‍. അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്യംസ് ഏഴാം സീഡാണ്.

Story first published: Saturday, September 19, 2020, 15:14 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+