റാഫ ഇടംങ്കൈയ്യനല്ല; നദാലിനെക്കുറിച്ച് അറിയുമോ ഈ കാര്യങ്ങള്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഒരിക്കല്‍ക്കൂടി സ്വന്തമാക്കിയതോടെ റാഫേല്‍ നദാല്‍ ആണ് ടെന്നീസ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. പരിക്കുമൂലം കരിയര്‍ അവസാനിക്കുമെന്ന ഘട്ടത്തിനുശേഷം ശക്തമായി തിരിച്ചുവന്ന റാഫ ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ചുപിടിക്കുകയും കളിമണ്‍ കോര്‍ട്ടിലെ തന്റെ അപ്രമാദിത്വം തുടരുകയും ചെയ്തു.
സ്‌പെയിന്‍കാരനായ റാഫേല്‍ നദാലിന്റെത് കായിക കുടുംബമായിരുന്നു എന്നുവേണമെങ്കില്‍ പറയാം. സെബാസ്റ്റ്യന്‍ നദാലിന്റെയും, അന്ന മരിയ പെരേരയുടെയും മകനായ റാഫയെ അമ്മാവന്മാരാണ് കായിക രംഗത്തേക്ക് വഴികാട്ടുന്നത്. സ്‌പെയിന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു നദാലിന്റെ അമ്മാവന്‍ മിഗ്വേല്‍ ഏഞ്ചല്‍ നദാല്‍. മറ്റൊരു അമ്മാവനായ ടോണി നദാലാണ് റാഫയെ ടെന്നീസിലെത്തിക്കുന്നത്.

ടെന്നീസിലേക്കുള്ള വരവ്
വലംകൈയ്യനായ നദാലിനെ ഇടംങ്കൈകൊണ്ട് ടെന്നീസ് കളിക്കാന്‍ പ്രേരിപ്പിക്കുകയും അത് നേട്ടമായി തീരുമെന്ന് പ്രവചിക്കുകയും ചെയ്തതും ടോണി നദാല്‍ തന്നെ. ഇതുതന്നെയാണ് നദാലിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. പ്രൊഫഷണല്‍ ടെന്നീസില്‍ എത്തിയശേഷം റാഫയുടെ കുതിപ്പ് അമ്മാവന്റെ പ്രവചനം പോലെ സമാനതകളില്ലാത്തതാണ്.

സ്‌പെയിനിനായി ഡേവിസ് കപ്പിലെ കിരീടങ്ങള്‍
2001ല്‍ പ്രൊഫഷണല്‍ ടെന്നീല്‍ എത്തിയ താരം 2002ല്‍ സ്‌പെയിനിനുവേണ്ടി ജൂനിയര്‍ ഡേവിസ് കപ്പ് നേടിയ ടീമില്‍ അംഗമായി. ലോക രണ്ടാം നമ്പര്‍ ആന്‍ഡി റോഡിക്കിനെ വീഴ്ത്തി 2004ല്‍ സ്‌പെയിനിനെ ഡേവിസ് കപ്പ് ചാമ്പ്യന്മാരാക്കി. 2008, 2009, 2011 വര്‍ഷങ്ങളിലും സ്‌പെയിന്‍ ഡേവിസ് കപ്പ് ചാമ്പ്യന്മാരായിരുന്നു.

ഫ്രഞ്ച് ഓപ്പണ്‍ അരങ്ങേറ്റം
2005ലാണ് റൊളണ്ട് ഗാരോസിലെ കുതിപ്പിന് തുടക്കമാകുന്നത്. അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ ചാമ്പ്യനായി. തൊട്ടടുത്തവര്‍ഷം സാക്ഷാല്‍ റോജര്‍ ഫെഡററെയും വീഴ്ത്തിയതോടെ നദാല്‍ ലോക ടെന്നീസില്‍ താരമായിക്കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടി മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

ഗ്രാന്‍ഡ് സ്ലാം, ഒളിമ്പിക്‌സ് വിജങ്ങള്‍
2008 ബീജിങ് ഒളിമ്പിക്‌സില്‍ സിംഗിള്‍സില്‍ സ്വര്‍ണം. 20016ല്‍ ഡബിള്‍സില്‍ മാര്‍ക്ക് ലോപ്പസുമൊത്ത് മറ്റൊരു ഒളിമ്പിക്‌സ് സ്വര്‍ണം. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. 2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017, 2018 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍. 2008, 2010 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍. 2010, 2013, 2017 യുഎസ് ഓപ്പണ്‍ എന്നിവയും നദാലിന് സ്വന്തമായി.

ഫെഡററുടെ റെക്കോര്‍ഡ്
24 ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ കളിച്ച നദാല്‍ 17 കിരീടങ്ങള്‍ നേടി. മൂന്ന് ഗ്രാന്‍ഡ്് സ്ലാമുകള്‍ കൂടി നേടിയാല്‍ റോജര്‍ ഫെഡററുടെ റെക്കോര്‍ഡ് മറികടക്കാം. ഇതേ ഫോമില്‍ കളിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ താരമെന്ന ബഹുമതി നദാലിനായിരിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications