Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണില്‍ ചരിത്രമെഴുതി ആഷ്‌ലി ബാര്‍ട്ടി വനിതാ സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി

പാരിസ്: ഓസ്ട്രേലിയയുടെ 46 വര്‍ഷം നീണ്ട കാത്തിരിപ്പിന് അവസാനമിട്ട് ആഷ്‌ലി ബാര്‍ട്ടി ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കേറ്റ വോണ്‍ഡ്രൗസോവയെ 6-1, 6-3 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് ബാര്‍ട്ടിയുടെ കിരീടനേട്ടം. ലോക എട്ടാം നമ്പര്‍ താരമായ ബാര്‍ട്ടി ഏകപക്ഷീയമായ ഒരു മത്സരത്തിലൂടെ തന്റെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി.

1973-ല്‍ മാര്‍ഗരറ്റ് കോര്‍ട്ട് ആണ് ഓസ്‌ട്രേലിയയ്ക്കുവേണ്ടി അവസാനമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. 2014-ല്‍ ടെന്നീസില്‍ നിന്ന് ഇടവേളയെടുത്ത ആഷ്‌ലി മൂന്നുവര്‍ഷം മുന്‍പുമാത്രമാണ് വീണ്ടും ടെന്നീസിലേക്ക് ശ്രദ്ധതിരിക്കുന്നത്. അതുവരെ ക്രിക്കറ്റിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ എതിരാളിയെ കേവലം 70 മിനിറ്റുകള്‍കൊണ്ട് ആഷ്‌ലി കീഴടക്കി.

Ashleigh Barty

ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആഷ്‌ലി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. പുരുഷവിഭാഗം ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്ട്രിയന്‍ താരം ഡോമിനിക് തീമിനെ നേരിടും. ഫൈനലില്‍ നദാല്‍ ദക്യോക്കോവിച്ച് പോരാട്ടം പ്രതീക്ഷിച്ചവര്‍ നിരാശയിലായി. സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ തീം മുട്ടുകുത്തിക്കുകയായിരുന്നു.

Story first published: Sunday, June 9, 2019, 10:26 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+