French Open 2022: മൂന്നാം റൗണ്ടില്‍ കടന്ന് ജോക്കോവിച്ചും സ്വരേവും, കെര്‍ബര്‍ രണ്ടാം റൗണ്ടില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്്സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ച് നൊവാക് ജോക്കോവിച്ചും അലക്‌സാണ്ടര്‍ സ്വരേവും. ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ ജോക്കോവിച്ച് നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് സ്ലോവാക്യയുടെ അലക്‌സ് മോല്‍ക്കാനെയാണ് തോല്‍പ്പിച്ചത്. 38ാം റാങ്കുകാരനായ താരം രണ്ട് മണിക്കൂറും 18 മിനുട്ടും പോരാടിയെങ്കിലും ഒരു സെറ്റില്‍ പോലും ജോക്കോവിച്ചിന്റെ മികവിനെ കടത്തിവെട്ടാനായില്ല. മൂന്നാം സെറ്റ് ടൈബ്രേക്കറിനൊടുവിലാണ് ജോക്കോവിച്ച് നേടിയത്. സ്‌കോര്‍ 6-2, 6-3, 7-6.

ലോക മൂന്നാം നമ്പര്‍ താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് 36ാം റാങ്കുകാരനായ അര്‍ജന്റീനയുടെ സെബാസ്റ്റ്യന്‍ ബേയ്‌സിനെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. മൂന്ന് മണിക്കൂറും 39 മിനുട്ടും നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍ 3-2നാണ് സ്വരേവിന്റെ ജയം. ആദ്യ രണ്ട് സെറ്റ് തോറ്റതിന് ശേഷമാണ് സ്വരേവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 2-6, 4-6, 6-1, 6-2, 7-5.

ലോക നാലാം നമ്പര്‍ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിസ്റ്റിപാസും മൂന്നാം റൗണ്ട് ടിക്കറ്റെടുത്തു. 66ാം റാങ്കുകാരനായ ഇറ്റലിയുടെ ലോറന്‍സോ മുസീറ്റിയില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും 3-2ന് ടിസ്റ്റിപാസ് മൂന്നാം റൗണ്ട് ടിക്കറ്റ് നേടി. മൂന്ന് മണിക്കൂറും 36 മിനിട്ടും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ടിസ്റ്റിപാസിന്റെ മുന്നേറ്റം. ആദ്യ രണ്ട് സെറ്റും കൈവിട്ട ശേഷം തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ ജയിച്ച് ടിസ്റ്റിപാസ് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്‌കോര്‍ 5-7, 4-6, 6-2, 6-3, 6-2.

വനിതാ സിംഗിള്‍സില്‍ ലോക 17ാം നമ്പര്‍ താരം ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 215ാം റാങ്കുകാരിയായ ഫ്രാന്‍സിന്റെ എല്‍സ ജാക്വിമോട്ടിനെ എതിരില്ലാത്ത രണ്ട് സെറ്റിന് തോല്‍പ്പിച്ചാണ് കെര്‍ബറുടെ മുന്നേറ്റം. രണ്ട് മണിക്കൂറും രണ്ട് മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-1, 7-6 എന്ന സ്‌കോറിനാണ് കെര്‍ബറുടെ മുന്നേറ്റം. 64ാം റാങ്കുകാരി അമേരിക്കയുടെ സ്ലോവാനി സ്റ്റീഫന്‍സും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 26ാം റാങ്കുകാരിയ റൊമാനിയയുടെ സൊറാന മിഹേല സിര്‍സ്റ്റിയയെയാണ് സ്ലോവാനി തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു സ്ലൊവാനിയുടെ ജയം. സ്‌കോര്‍ 3-6, 6-2, 6-0.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, May 25, 2022, 23:21 [IST]
Other articles published on May 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X