Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍, വനിതാ സിംഗിള്‍സില്‍ അട്ടിമറി, സിമോണ ഹാലെപ് പുറത്ത്!!

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു. ടൂര്‍ണമെന്റില്‍ 12ാം തവണ ക്വാര്‍ട്ടറിലെത്തുന്ന റെക്കോര്‍ഡ് കൂടിയാണ് നദാല്‍ സ്വന്തമാക്കിയിരിക്കുന്നത്. സെബാസ്റ്റിയന്‍ കോര്‍ഡയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-1, 6-2. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടം കൂടിയായിരുന്നു ഇത്. ഈ മത്സരത്തിന് ഇറങ്ങും മുമ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ദ്യോക്കോവിച്ചും നദാലും 13 വിജയം വീതം നേടിയിരുന്നു. ഈ ജയത്തോടെ ദ്യോക്കോയെ മറികടന്ന് നദാല്‍ മുന്നിലെത്തി.

1

ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവുമധികം ക്വാര്‍ട്ടര്‍ കളിച്ച പട്ടികയില്‍ മൂന്നാമതെത്താനും നദാലിന് സാധിച്ചു. 42 ക്വാര്‍ട്ടര്‍ ഫൈനലുകളാണ് നദാല്‍ കളിച്ചത്. ജിമ്മി കോണോഴ്‌സിനെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. അടുത്ത റൗണ്ടില്‍ ജാനിക്ക് സിന്നറാണ് നദാലിന്റെ എതിരാളി. അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ക്വാര്‍ട്ടറിലെത്തിയത്. സെബാസ്റ്റ്യന്‍ കോര്‍ഡയുടെ ആദ്യത്തെ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റാണിത്. താരം അതില്‍ തന്നെ നാലാം റൗണ്ടിലെത്തി. നദാലിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് കോര്‍ഡ. മത്സരശേഷം നദാലിന്റെ ഓട്ടോഗ്രാഫോട് കൂടിയുള്ള ജേഴ്‌സിയാണ് താന്‍ ചോദിച്ചതെന്നും താരം വെളിപ്പെടുത്തി.

പുരുഷ വിഭാഗം സിംഗിള്‍സിലെ ബാക്കിയുള്ള മത്സരങ്ങളില്‍ സൊനേഗോയെ ഷ്വാര്‍ട്‌സ്മാനും ഡൊമിനിക് തീം ഗാസ്റ്റണെയും പരാജയപ്പെടുത്തി. അതേസമയം വനിതാ വിഭാഗത്തില്‍ വന്‍ അട്ടിമറിയാണ് നടന്നത്. ടോപ് സീഡ് താരവും ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്ന സിമോണ്‍ ഹാലെപ് നാലാം റൗണ്ടില്‍ തോറ്റ് പുറത്തായി. 544ാം റാങ്ക് താരം പോണ്ടിന്റെ ഇഗാ സ്വിയാറ്റെക്കാണ് ഹാലെപിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹാലെപിനെ സ്വിയാറ്റെക് തകര്‍ത്തത്. സ്‌കോര്‍ 6-1, 6-2.

അതേസമയം സ്‌കോര്‍ കാണിക്കുന്നത് പോലെ ദയനീയമായിരുന്നില്ല ഹാലെപിന്റെ പ്രകടനം. 15 അണ്‍ഫോഴ്‌സ്ഡ് എററുകള്‍ മാത്രമാണ് അവര്‍ വരുത്തിയത്. എന്നാല്‍ 30 വിന്നറുകള്‍ നേടിയാണ് മത്സരം സ്വിയാടെക് സ്വന്തമാക്കിയത്. നേരത്തെ സ്വിയാറ്റെക്കിനെ തകര്‍ത്ത് വിട്ട താരമാണ് ഹാലെപ്. കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലായിരുന്നു ഈ ജയം. ആദ്യമായിട്ടാണ് സ്വിയാടെക് ഗ്ലാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ താരം മാര്‍ട്ടീന ട്രെവിസാനാണ് സ്വിയാടെക്കിന്റെ എതിരാളി. ട്രെവിസാന്‍ ബെര്‍ട്ടെന്‍സിനെയാണ് പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളെ സ്വിറ്റോലിന കരോലിന ഗാര്‍ഷ്യയെയും ക്രെജിക്കോവ പോഡറോസ്‌കയെയും പരാജയപ്പെടുത്തി.

Story first published: Monday, October 5, 2020, 18:41 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+