ഫ്രഞ്ച് ഓപ്പണ്‍ 2020: റാഫേല്‍ നദാല്‍ സെമിയില്‍, ഡൊമിനിക് തീം പുറത്ത്, ജോക്കോവിച്ച് ഇന്നിറങ്ങും

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ കിരീട പ്രതീക്ഷ സജീവമാക്കി നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ സെമിയില്‍. രണ്ടാം സീഡായ നദാല്‍ ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ജാനിക്ക് സിന്നറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. സീഡില്ലാ താരം ജാനിക്ക് സിന്നര്‍ 2 മണിക്കൂറും 50 മണിക്കൂറും നീണ്ട പോരാട്ടത്തില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും നദാലിന്റെ മികവിനെ വെല്ലാനായില്ല. സ്‌കോര്‍ 7-6,6-4,6-1. ഇത്തവണ 13ാം ഫ്രഞ്ച് ഓപ്പണര്‍ കിരീടമാണ് നദാല്‍ ലക്ഷ്യം വെക്കുന്നത്.

പരിക്കിനെത്തുടര്‍ന്ന് നീണ്ട ഇടവേളയിലായിരുന്ന നദാല്‍ ഇത്തവണത്തെ യുഎസ് ഓപ്പണിലൂടെയാണ് തിരിച്ചെത്തിയത്. എന്നാല്‍ യുഎസ് ഓപ്പണില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ സാധിച്ചില്ല. പുരുഷ സിംഗില്‍സില്‍ മൂന്നാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം സെമി കാണാതെ പുറത്തായി. അഞ്ച് മണിക്കൂറും 10 മിനുട്ടും നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീനയുടെ ഡീഗോ സെബാസ്റ്റിയന്‍ ഷ്വാര്‍ട്‌സ്മാനാണ് തീമിനെ അട്ടിമറിച്ചത്. തുടക്കം മുതല്‍ തീമിനെ വിറപ്പിക്കാന്‍ ഷ്വാര്‍ട്‌സ്മാന് സാധിച്ചു. മൂന്ന് സെറ്റുകള്‍ ടൈ ബ്രേക്കറിലേക്ക് നീണ്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഭാഗ്യം തീമിനെ തുണച്ചില്ല. 81 അണ്‍ഫോഴ്‌സ് ഇററുകളാണ് തീം വരുത്തിയത്.

സെമിയില്‍ നദാലാണ് ഷ്വാര്‍ട്‌സ്മാന്റെ എതിരാളി. 2017ന് ശേഷം ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ആര്‍ക്കും നല്‍കാത്ത നദാലിന് കടുത്ത ഭീഷണി ഷ്വാര്‍ട്‌സ്മാന്‍ ഉയര്‍ത്തുമെന്നുറപ്പ്. പുരുഷ സിംഗിള്‍സിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടിസ്റ്റിപാസ് ഇന്ന് റുബ്ലീവിനെ നേരിടും. ടിസ്റ്റിപാസ് ആറാം റാങ്കുകാരനും റുബ്ലീവ് 12ാം സീഡുകാരനുമാണ്. നിലവിലെ ഒന്നാം നമ്പര്‍ താരവും ഒന്നാ സീഡുമായ നൊവാക് ജോക്കോവിച്ചിന്റെ ക്വാര്‍ട്ടറിലെ എതിരാളി സ്‌പെയിനിന്റെ പാബ്ലോ കറീനോ ബുസ്റ്റയാണ്. 18ാം റാങ്കുകാരനായ പാബ്ലോ ജോക്കോവിച്ചിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്.

വനിതാ സിംഗിള്‍സില്‍ ഇത്തവണ വലിയ അട്ടിമറികളാണ് ഉണ്ടായത്. സെറീന വില്യംസ് പരിക്കേറ്റ് പിന്മാറിയപ്പോള്‍ സിമോണ ഹാലപ്പ്,കരോളിന പ്ലിസ്‌ക്കോവ,സ്ലൊവാനി സ്റ്റീഫന്‍സ് എന്നിവരെല്ലാം പാതിവഴിയില്‍ പുറത്തായി. പോളണ്ടിന്റെ ഇഗാ സ്വിയാടിക് സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. 1 മണിക്കൂറും 20 മിനുട്ടും മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറ്റലിയുടെ മാര്‍ട്ടിന ട്രിവിസാനെയാണ് സ്വിയാടിക് തോല്‍പ്പിച്ചത്. ഒരുഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ട്രിവിസാന് സാധിച്ചില്ല. സ്‌കോര്‍ 6-3,6-1. അര്‍ജന്റീനയുടെ നാദിയ പൊഡ്രോസ്‌കയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ഉക്രയിനിന്റെ എലിന സിറ്റോലിനെയാണ് പൊഡ്രോസ്‌ക തോല്‍പ്പിച്ചത്. 1 മണിക്കൂറും 20 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-2,6-4.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 7, 2020, 11:28 [IST]
Other articles published on Oct 7, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X