For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും കിംഗായി നദാല്‍, ദ്യോക്കോവിച്ചിനെ തകര്‍ത്ത് കിരീടം!!

By Vaisakhan MK

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ചരിത്രമെഴുതി റാഫേല്‍ നദാല്‍. ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചിനെ തകര്‍ത്ത് തരിപ്പണമാക്കി നദാല്‍ കിരീടം ചൂടി. കരിയറിലെ 13ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാല്‍ ഉയര്‍ത്തി. 20ാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഇതോടെ നദാലിന് സാധിച്ചു. തികച്ചും ഏകപക്ഷീയമായ പോരാട്ടം തന്നെയാണ് ഫൈനലിലാണ് കണ്ടത്. കളിമണ്‍ കോര്‍ട്ടിലെ രാജാവാണ് താനെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്ന പ്രകടനമാണ് നദാല്‍ നടത്തിയത്. സ്‌കോര്‍ 6-0, 6-2,7-5. രണ്ട് മണിക്കൂര്‍ 41 മിനുട്ട് പോരാട്ടം നീണ്ടു.

1

ആദ്യ രണ്ട് സെറ്റ് തന്നെ ഏകപക്ഷീയമായി നേടിയതോടെ തോല്‍വി ഉറപ്പിച്ചിരുന്നു ദ്യോക്കോവിച്ച്. ആദ്യത്തെ സെറ്റില്‍ ദ്യോക്കോയെ നിലം തൊടാന്‍ പോലും നദാല്‍ അനുവദിച്ചില്ല. രണ്ടാം സെറ്റിലും ഏകദേശം ആധികാരിക ജയം തന്നെയാണ് നദാല്‍ നേടിയത്. അവസാന സെറ്റില്‍ മാത്രമാണ് ദ്യോക്കോ പൊരുതി നോക്കിയത്. എന്നാല്‍ ഇഞ്ചോടിഞ്ച് പൊരുതിയ നദാല്‍ സെറ്റ് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ സമ്മര്‍ദത്തിന് മുന്നില്‍ ദ്യോക്കോവിച്ച് മുട്ടുമടക്കിയതോടെ നദാല്‍ ചരിത്രം രചിക്കുകയായിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ തന്നെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന നേട്ടം നദാല്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു.

2018ല്‍ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതോടെയാണ് 20 ഗ്രാന്‍ഡ് സ്ലാം എന്ന നേട്ടം സ്വന്തമാക്കുന്നത്. മരിന്‍ സിലിച്ചിനെയായിരുന്നു പരാജയപ്പെടുത്തിയത്. ആറ് ഒാസ്‌ട്രേലിയന്‍ ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍, എട്ട് വിംബിള്‍ഡണ്‍, അഞ്ച് യുഎസ്സ് ഓപ്പണ്‍ കിരീടം എന്നിവയാണ് ഫെഡറര്‍ നേടിയത്. 2005ലാണ് നദാല്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഒരിക്കലും, വിംബിള്‍ഡണ്‍ രണ്ട് തവണയും യുഎസ് ഓപ്പണ്‍ നാല് തവണയും നദാല്‍ നേടിയിട്ടുണ്ട്. നദാല്‍ നേടിയ ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളേക്കാള്‍ കൂടുതല്‍ ഒരു പുരുഷ താരവും വനിതാ താരവും സ്വന്തമാക്കിയിട്ടില്ല.

11 തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ മാര്‍ഗരറ്റ് കോര്‍ട്ട്, ഒമ്പത് വിംബിള്‍ഡണ്‍ നേടിയ മാര്‍ട്ടീന നവരത്തിലോവ, എന്നിവരാണ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ലോക രണ്ടാം നമ്പറായ നദാല്‍ റോളണ്ട് ഗാരോയില്‍ നൂറ് ജയം നേടുന്ന ആദ്യ താരവുമായി.

Story first published: Sunday, October 11, 2020, 21:53 [IST]
Other articles published on Oct 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+