Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: നദാലും തീമും പ്രീ ക്വാര്‍ട്ടറില്‍, വാവ്‌റിങ്ക മൂന്നാം റൗണ്ടില്‍ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍. രണ്ടാം സീഡായ നദാല്‍ മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ സ്റ്റിഫാനോ ട്രവാഗ്ലിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 1 മണിക്കൂറും 37 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-1,6-4,6-0. കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ 2017 മുതല്‍ ഫ്രഞ്ച് ഓപ്പണ്‍ ഇതുവരെ കിരീടം മറ്റാര്‍ക്കും നല്‍കിയിട്ടില്ല.

12 ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാലിന്റെ അലമാരയിലുള്ളത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷത്തെ യുഎസ് ഓപ്പണിലൂടെയാണ് നദാല്‍ തിരിച്ചെത്തിയത്. എന്നാല്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഫ്രഞ്ച് ഓപ്പണില്‍ വലിയ പ്രതീക്ഷയോടെയാണ് നദാലിന്റെ മുന്നേറ്റം. വെല്ലുവിളി ഉയര്‍ത്തി നിലവിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മൂന്നാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

rafaelnadal

നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തീം തകര്‍ത്തത്. 2 മണിക്കൂറും 17 മിനുട്ടുമാണ് മൂന്ന് സെറ്റ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 6-4,6-3,6-1. ജര്‍മന്‍ സൂപ്പര്‍ താരം അലക്‌സാണ്ടര്‍ സെറേവും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. ഇറ്റലിയുടെ മാര്‍ക്കോ ചെച്ചിനാറ്റോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആറാം സീഡായ സെറേവ് പരാജയപ്പെടുത്തിയത്. 1 മണിക്കൂറും 49 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്.

സ്‌കോര്‍ 6-1,7-5,6-3. അതേ സമയം പുരുഷ സിംഗിള്‍സില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്ക മൂന്നാം റൗണ്ടില്‍ പുറത്തായി. 16ാം സീഡായ വാവ്‌റിങ്കയെ ഫ്രാന്‍സിന്റെ ഹ്യൂഗോ ഗസ്റ്റനാണ് അട്ടിമറിച്ചത്. എടിപി റാങ്കിങ്ങിലെ 239ാം റാങ്കുകാരനായ ഗസ്റ്റനാണ് രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് വാവ്‌റിങ്കയെ പരാജയപ്പെടുത്തിയത്. 3 മണിക്കൂറും 14 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 2-6,6-3,6-3,4-6,6-0. പുരുഷ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ നൊവാക് ജോക്കോവിച്ച് ഇന്നിറങ്ങും.

വനിതാ സിംഗിള്‍സില്‍ സ്ലൊവാനി സ്റ്റീഫന്‍സ് പുറത്താവുകയും സെറീന വില്യംസ് പരിക്കിനെത്തുടര്‍ന്ന് പിന്മാറുകയും ചെയ്ത സാഹചര്യത്തില്‍ സിമോണ ഹാലപ്പിലാണ് ആരാധകരുടെ പ്രതീക്ഷ. ഒന്നാം സീഡായ റൊമാനിയയുടെ സിമോണ ഹാലപ്പ് പ്രതീക്ഷ കാത്ത് പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ അമന്‍ഡ അനിസിമോവയെയാണ് സിമോണ പരാജയപ്പെടുത്തിയത്. 56 മിനുട്ടിനുള്ളില്‍ വിജയം പിടിച്ചെടുക്കാന്‍ സിമോണക്ക് സാധിച്ചു. സ്‌കോര്‍ 6-0,6-1. ബെല്‍ജിയത്തിന്റെ എല്ലിസി മെര്‍ട്ടിനസിനെ തോല്‍പ്പിച്ച് ഫ്രാന്‍സിന്റെ കരോളിനി ഗാര്‍ഷ്യയും പ്രീ ക്വാര്‍ട്ടറിലെത്തി. 2 മണിക്കൂറും 17 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 1-6,6-4,7-5.

Story first published: Saturday, October 3, 2020, 11:13 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+