Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: ദ്യോക്കോവിച്ചും നദാലും സെമിയില്‍, വനിതാ വിഭാഗത്തില്‍ ക്വിറ്റോവയ്ക്കും കുതിപ്പ്!!

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ചിന്റെ കുതിപ്പ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാബ്ലോ കരേനോ ബുസ്റ്റയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6, 6-2, 6-3, 6-4. ഇടത് കൈയ്യിലേറ്റ പരിക്ക് മൂലം പതര്‍ച്ചകള്‍ കാണിച്ച മത്സരത്തിലാണ് ദ്യോക്കോവിച്ച് അദ്ഭുതകരമായി വിജയിച്ചത്. മൂന്ന് മണിക്കൂര്‍ പത്ത് മിനുട്ട് പോരാട്ടമാണ് റോളണ്ട് ഗാരോയില്‍ നടന്നത്. ആദ്യ സെറ്റ് തോറ്റ ശേഷമായിരുന്നു ദ്യോക്കോവിച്ചിന്റെ മടങ്ങി വരവ്. പരിക്ക് അദ്ദേഹത്തെ തോല്‍വിയിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കവേ അടുത്ത മൂന്ന് സെറ്റുകളില്‍ ആധിപത്യം പുലര്‍ത്തിയാണ് ദ്യോക്കോവിച്ച് സെമിയിലേക്ക് ടിക്കറ്റെടുത്തത്.

1

സെമിയില്‍ സ്‌റ്റെഫാനോസ് സിത്‌സിപാസാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. സിത്‌സിപാസ് റൂബ്ലേവിനെ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-2, 6-3. മറ്റൊരു സെമിയില്‍ റാഫേല്‍ നദാല്‍ ഡീഗോ ഷ്വാര്‍ട്‌സ്മാനെ നേരിടും. നദാല്‍ മൂന്ന് സെറ്റ് പോരാട്ടത്തില്‍ സിന്നറെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 1-6, 6-4, 6-1. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് സിന്നറില്‍ നിന്ന് നദാല്‍ നേരിട്ടത്. എന്നാല്‍ പിന്നീട് മികച്ച പോരാട്ടം പുറത്തെടുത്ത് ജയം ഉറപ്പിക്കുകയായിരുന്നു നദാല്‍.

വനിതാ സിംഗിള്‍സില്‍ പെട്രോ ക്വിറ്റോവ ഏകപക്ഷീയമായ വിജയമാണ് ക്വിറ്റോവ നേടിയത്. 78 മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തില്‍ ലോറ സിഗ്മണ്ടിനെയാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-3. എല്ലാ അര്‍ത്ഥത്തിലും ക്വിറ്റോവയുടെ ആധിപത്യമാണ് കളിക്കളത്തില്‍ കണ്ടത്. പത്ത് ബ്രേക്ക് പോയിന്റുകളില്‍ അഞ്ചെണ്ണവും ക്വിറ്റോവ നേടിയെടുത്തു. ക്വിറ്റോവയ്ക്ക് സെമിയില്‍ സോഫിയ കെനിനാണ് എതിരാളി. കടുത്ത എതിരാളിയാണ് കെനിന്‍. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത് സോഫിയ കെനിനാണ്. റോളണ്ട് ഗാരോയില്‍ ആദ്യ ഫൈനല്‍ പ്രവേശത്തിനാവും കെനിന്‍ ഇറങ്ങുക.

മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കെനിന്‍ കോളിന്‍സിനെ മൂന്ന് സെറ്റ് നീണ്ട ത്രില്ലറിലാണ് പരാജയപ്പെടുത്തി. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ കെനിന്‍, രണ്ടാം സെറ്റ് 6-4ന് നഷ്ടപ്പെടുത്തി. അവസാന സെറ്റ് 6-0ന് സ്വന്തമാക്കി സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു കെനിന്‍. സെമിയില്‍ നാദിയ പൊഡ്രോസ്‌ക് പോളിഷ് താരം ഇഗാ സ്വിയാറ്റെക്കുമായി മത്സരിക്കും. സ്വിറ്റോലിനയെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.

Story first published: Thursday, October 8, 2020, 11:06 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+