Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: നൊവാക് ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍, ഗര്‍ബെയ്ന്‍ മുഗുരസ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍. ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ ജോക്കോവിച്ച് സീഡില്ലാ താരം കൊളംബിയയുടെ ഡാനിയല്‍ എലാഹി ഗലാന്‍ റിവോഴ്‌സിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. 1 മണിക്കൂറും 58 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-0,6-3,6-2. പ്രീ ക്വാര്‍ട്ടറില്‍ റഷ്യയുടെ 16ാം റാങ്കുകാരന്‍ കരന്‍ കാച്ചനോവാണ് ജോക്കോവിച്ചിന്റെ എതിരാളി. മറ്റൊരു മത്സരത്തില്‍ റഷ്യയുടെ ആന്‍ഡ്രേ റൂബ്ലീവ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെയാണ് റുബ്ലീവ് തോല്‍പ്പിച്ചത്. 1 മണിക്കൂറും 36 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-3,6-2,6-3.

12ാം റാങ്കുകാരനായ റുബ്ലീവിന്റെ പ്രീ ക്വാര്‍ട്ടറിലെ എതിരാളി ഹംഗറിയുടെ 73ാം റാങ്കുകാരന്‍ മാര്‍ട്ടന്‍ ഫുക്‌സോവിക്‌സാണ്. ഗ്രീസ് സൂപ്പര്‍ താരവും അഞ്ചാം സീഡുകാരനുമായ സ്റ്റിഫാനോസ് ടിസ്റ്റിപാസും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം റൗണ്ടില്‍ സ്ലൊവാനിയയുടെ ഐജാസ് ബിഡിനിയെ മറികടന്നാണ് ടിസ്റ്റിപാസ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് റൗണ്ടിന് ശേഷം ബിഡിനി പരിക്കിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. 1 മണിക്കൂറും 21 മിനുട്ടുമാണ് മത്സരം നീണ്ടത്. ആദ്യ സെറ്റ് 6-1നും രണ്ടാം സെറ്റ് 6-2നും വിജയിച്ച ടിസ്റ്റിപാസ് മൂന്നാം സെറ്റില്‍ 3-1ന് മുന്നിട്ട് നില്‍ക്കവെയാണ് ബിഡിനി പിന്മാറിയത്.

novak-djokovic

ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 18ാം സീഡായ ദിമിത്രോവ് സ്‌പെയിനിന്റെ റോബര്‍ട്ടോ കാര്‍ബല്ലീസ് ബയേനെയെയാണ് മറികടന്നത്. ആദ്യ രണ്ട് സെറ്റിന് ശേഷം പരിക്കേറ്റ ബയേനെ പിന്മാറിയതോടെയാണ് ദിമിത്രോവ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ രണ്ട് സെറ്റിലും ദിമിത്രോവ് 6-1,6-3 എന്ന സ്‌കോറിന് ദിമിത്രോവ് മുന്നിട്ട് നില്‍ക്കെയാണ് ബയേന പിന്മാറിയത്. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലും സൂപ്പര്‍ താരം ഡൊമിനിക് തീമും പ്രീ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്.

അതേ സമയം വനിതാ സിംഗിള്‍സില്‍ അട്ടിമറി തുടരുകയാണ്. കരോളിന പ്ലിസ്‌ക്കോവ,സ്ലൊവാനി സ്റ്റീഫന്‍സ് എന്നിവര്‍ പുറത്തായതിന് പിന്നാലെ ഇന്നലെ ഗര്‍ബിയന്‍ മുഗുരസയും മൂന്നാം റൗണ്ടില്‍ പുറത്തായി. 11ാം സീഡായ മുഗുരസയെ അമേരിക്കയുടെ സീഡില്ലാ താരം ഡാനില്ലി റോസ് കോളിന്‍സാണ് പരാജയപ്പെടുത്തിയത്. 2 മണിക്കൂറും 28 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 7-5,2-6,6-4 എന്ന സ്‌കോറിനാണ് കോളിന്‍സ് മുഗുരസയെ തോല്‍പ്പിച്ചത്. ജെലീന ഒസ്റ്റപെന്‍കോയെ സ്‌പെയിനിന്റെ പൗല ബാഡോസ ഗിബര്‍ട്ട് പരാജയപ്പെടുത്തി. രണ്ട് സെറ്റ് മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-4,6-3.

Story first published: Sunday, October 4, 2020, 12:39 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+