വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചും ടിസ്റ്റിപാസും രണ്ടാം റൗണ്ടില്‍, വനിതകളില്‍ സ്ലൊവാനിയും മുന്നോട്ട്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍. സ്വീഡന്റെ സീഡില്ലാ താരം മിക്കല്‍ യമറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് രണ്ടാം റൗണ്ട് ടിക്കറ്റെടുത്തത്. 1 മണിക്കൂറും 39 മിനുട്ടും മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 6-0,6-2,6-3. ഇക്കഴിഞ്ഞ ഇറ്റാലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിനായിരുന്നു കിരീടം.

പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ അന്‍ഡ്രി റൂബ്ലീവ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 3 മണിക്കൂറും 21 മിനുട്ടും നീണ്ടുനിന്ന ആവേശ പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ സാം ക്യൂറിയെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റുബ്ലീവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷമാണ് റുബ്ലീവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 6-7,6-7.7-5,6-4,6-3. ഗ്രീസ് സൂപ്പര്‍ താരം സ്റ്റിഫാനോസ് ടിസ്റ്റിപാസും ആദ്യ കടമ്പ പിന്നിട്ടു. 3 മണിക്കൂറും 13 മിനുട്ടും നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ജൗമി മുനാറിനെ ടിസ്റ്റിപാസ് പരാജയപ്പെടുത്തിയത്.

novakdjokovic

ആദ്യ രണ്ടും കൈവിട്ട ശേഷമാണ് അഞ്ചാം സീഡായ ടിസ്റ്റിപാസിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 4-6,2-6,6-1,6-4,6-4. തോറ്റെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് മുനാറിന്റെ മടക്കം. ഒമ്പതാം സീഡ് കാനഡയുടെ ഡെനിസ് ഷപ്പോവലോവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് ഗില്ലീസ് സിമോനെയാണ് ഷപ്പോവലോവ് പരാജയപ്പെടുത്തിയത്. 3 മണിക്കൂറും 31 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-2,7-5,5-7,6-3. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

18ാം സീഡായ താരം സീഡില്ലാത്ത ഗ്രിഗോറി ബറീറിയെയാണ് തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 5 മിനുട്ടും നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദിമിത്രോവിന്റെ ജയം. സ്‌കോര്‍ 6-3,6-2,6-2. വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പ്ലിസ്‌ക്കോവ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സ്ലൊവാക്യയുടെ വിക്ടോറിയ കുസ്‌മോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്ലിസ്‌ക്കോവ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1,6-2. ലാറ്റ്‌വിയ താരം ജലീന ഒസ്തപെന്‍കോ അമേരിക്കയുടെ മാഡിസന്‍ ബ്രന്‍ഗ്ലിയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു.

സ്‌കോര്‍ 6-2,6-1. രണ്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവയും ആദ്യ കടമ്പ കടന്നു. ഈജിപ്തിന്റെ മയര്‍ ഷെറീഫിനെയാണ് കരോളിന പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 16 മിനുട്ടും നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് കരോളിനയുടെ ജയം. സ്‌കോര്‍ 6-7,6-2,6-4. അമേരിക്കന്‍ സൂപ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. റഷ്യയുടെ വിറ്റാലിയ ഡിറ്റ്ചിന്‍കോയെയാണ് സ്ലൊവാനി തോല്‍പ്പിച്ചത്. 1 മണിക്കൂറും 7 മിനുട്ടും മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 6-2,6-2.

Story first published: Wednesday, September 30, 2020, 13:20 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X