Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍ 2020: കലാശപ്പോരാട്ടം 'ക്ലാസിക്'- നദാലും ജോക്കോവിച്ചും നേര്‍ക്കുനേര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ ക്ലാസിക് ഫൈനല്‍. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം നൊവാക് ജോക്കോവിച്ചും രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും നേര്‍ക്കുനേര്‍. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാലിനെ വീഴ്ത്താന്‍ സെര്‍ബിയന്‍ കരുത്തിന് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം. ഇതുവരെയുള്ള കളിക്കണക്കുകളില്‍ ജോക്കോവിച്ചിനാണ് ആധിപത്യം. 29 തവണ ജോക്കോവിച്ചും 26 തവണ നദാലും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഗ്ല്രാന്റ്സ്ലാം പോരാട്ടങ്ങളില്‍ ആധിപത്യം നദാലിനാണ്. 15 മത്സരങ്ങളില്‍ 9 തവണയും നദാല്‍ വിജയിച്ചു. ഫ്രഞ്ച് ഓപ്പണിലും നദാലിനാണ് കണക്കുകളില്‍ ആധിപത്യം ഏഴ് തവണ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം നദാലിനായിരുന്നു. ഒരു തവണ ജോക്കോവിച്ചും വിജയിച്ചു.

സെമി ഫൈനലില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നദാലും ജോക്കോവിച്ചും വിജയിച്ചത്. ഒന്നാം റാങ്കുകാരനും ഒന്നാം സീഡുമായ ജോക്കോവിച്ച് അഞ്ചാം സീഡുകാരാന്‍ ഗ്രീസിന്റെ ടിസ്റ്റിപാസിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനല്‍ ടിക്കറ്റെടുത്തത്. ആവേശകരമായ സെമി 3 മണിക്കൂറും 58 മിനുട്ടും നീണ്ടുനിന്നു. ആദ്യ രണ്ട് സെറ്റ് ജോക്കോവിച്ച് വിജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് സെറ്റ് പിടിച്ച് ടിസ്റ്റിപാസ് ശക്തമായി തിരിച്ചെത്തിയെങ്കിലും അവസാന സെറ്റില്‍ ജോക്കോവിച്ചിന്റെ അനുഭവസമ്പത്തിന് മുന്നില്‍ ടിസ്റ്റിപാസിന് അടിതെറ്റി. സ്‌കോര്‍: 6-3,6-2,5-7,4-6,6-1. 17 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ച് 2016ല്‍ മാത്രമാണ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. കളിമണ്‍കോര്‍ട്ടില്‍ നദാലിന്റെ അത്ര മിടുക്ക് ജോക്കോവിച്ചിനില്ല.

rafaelnadal-novakdjokovic

അതേ സമയം നിലവിലെ ചാമ്പ്യനായ നദാല്‍ 12ാം സീഡുകാരനായ അര്‍ജന്റീനയുടെ ഷ്വാര്‍ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നത്. 3 മണിക്കൂറും 12 മിനുട്ടും മികച്ച രീതിയില്‍ ഷ്വാര്‍ട്‌സ്മാന്‍ പൊരുതിയെങ്കിലും നദാലിന്റെ മികവിനെ ഒരു തവണ പോലും മറികടക്കാനായില്ല. സ്‌കോര്‍ 6-3,6-3,7-6. 34കാരനാ നദാല്‍ 19 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 12 തവണ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായിട്ടുള്ള നദാല്‍ 2017ന് ശേഷം ഇതുവരെ കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. നദാലിന്റെ ഈ റെക്കോഡ് ജോക്കോവിച്ചിന് മുന്നില്‍ തകരുമോയെന്നറിയാനുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. പരിക്കിനും ഏറെ നാളത്തെ വിശ്രമത്തിനും ശേഷമാണ് നദാല്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

വനിതാ സിംഗിള്‍സില്‍ ഇത്തവണ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം അടിതെറ്റിയപ്പോള്‍ ഫൈനലില്‍ ആറാം റാങ്കുകാരി അമേരിക്കയുടെ സോഫിയ കെനിന്‍ പോളണ്ടിന്റെ ഇഗ സ്വിയാറ്റികിനെ നേരിടും. 53ാം റാങ്കുകാരിയാണ് ഇഗ.

Story first published: Saturday, October 10, 2020, 11:03 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+