For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചക്രവര്‍ത്തി ഒരാള്‍ മാത്രം, ജയിച്ചത് 18 യുദ്ധങ്ങള്‍, വെല്ലുവിളിക്കാന്‍ ആരുണ്ട് ? വീഡിയോ...

35ാം വയസ്സില്‍ തന്‍റെ 18ാം ഗ്രാന്‍റ്സ്ലാം സ്വന്തമാക്കി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ലോകത്തെ അദ്ഭുതപ്പെടുത്തി

By Manu

മെല്‍ബണ്‍: ലോക ടെന്നിസിലെ ചക്രവര്‍ത്തിപദം ഇനിയൊരാള്‍ മോഹിക്കേണ്ട. എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് മുന്നേറുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍. തന്റെ 18ാം ഗ്രാന്റ്സ്ലാം കിരീടമാണ് ഫെഡറര്‍ ഞായറാഴ്ച സ്വന്തമാക്കിയത്.
ടെന്നിസ് കോര്‍ട്ടിലെ ബദ്ധവൈരിയും കോര്‍ട്ടിനു പുറത്തെ അടുത്ത സുഹൃത്തുമായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ തകര്‍ത്തായിരുന്നു ഫെഡറര്‍ വീണ്ടും രാജകീയ പദമലങ്കരിച്ചത്.

ഫെഡറര്‍ക്ക് 35ഓ 18 ഓ?

കരിയറിന്റെ സുവര്‍ണകാലത്തിനു പ്രായപരിധിയില്ലെന്നു തെളിയിച്ചാണ് 35ാം വയസ്സിലും ഫെഡറര്‍ മറ്റൊരു ഗ്രാന്റ്സ്ലാം കൂടി കൈക്കലാക്കിയത്. ഈ പ്രായത്തില്‍ ഫെഡറര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കുമെന്ന് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രായം ശരീരത്തിനു മാത്രമാണെന്നും മനസ്സിന് ഇപ്പോഴും 18 മാത്രമേയുള്ളൂവെന്നും അദ്ദേഹം തെളിയിച്ചു.

കഴിയുമെങ്കില്‍ നദാലിനു മാത്രം

ഒരുപക്ഷെ ഫെഡററുടെ റെക്കോഡ് തകര്‍ക്കാന്‍ നിലവില്‍ കെല്‍പ്പുള്ള ഏകതാരം നദാല്‍ തന്നെയാണ്. 30കാരനായ നദാല്‍ 14 ഗ്രാന്റ്സ്ലാമുകള്‍ നേടിയിട്ടുണ്ട്. അമേരിക്കയുടെ ഇതിഹാസതാരം പീറ്റ് സാംപ്രാസിനൊപ്പം റെക്കോഡ് പങ്കിടുകയാണ് നദാല്‍. 12 കിരീടങ്ങളുമായി ലോക രണ്ടാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക്ക് ജോക്കോവിച്ച് പട്ടികയിലുണ്ടങ്കിലും ഫെഡററെ മറികടക്കുക ദുഷ്‌കരമാവും.

ഈ റെക്കോഡ് ഫെഡറര്‍ക്കു മാത്രം

നാലു ഗ്രാന്റ്സ്ലാമുകളില്‍ മൂന്നും അഞ്ചു തവണ നേടിയ ഏകതാരമെന്ന റെക്കോഡ് ഫെഡറര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൂടാതെ വിംബിള്‍ഡണും യുഎസ് ഓപണുമാണ് സ്വിസ് മാസ്റ്റര്‍ അഞ്ചു വട്ടം നേടിയത്. ഇതില്‍ വിംബിള്‍ഡണില്‍ ഏഴു തവണ ഫെഡറര്‍ വെന്നിക്കൊടി പാറിച്ചു.

അപ്രതീക്ഷിതം ഫെഡറര്‍ തിരിച്ചുവരവ്

പരിക്കുമൂലം ആറാഴ്ച കളിക്കളത്തിനു പുറത്തിരുന്ന ശേഷം ആദ്യമായി മല്‍സരിക്കുന്ന ഗ്രാന്റ്സ്ലാമില്‍ അതും 35ാം വയസ്സില്‍ ഫെഡറര്‍ മറ്റൊരു കിരീടം കൂടി നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഫെഡററുടെ അനുഭവസമ്പത്തിനും പോരാട്ടവീര്യത്തിനും മുന്നില്‍ ചരിത്രം വഴിമാറി.

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് ഫൈനല്‍

ടെന്നിസിലെ രണ്ട് അതികായന്മാരായ ഫെഡററും നദാലും തമ്മിലുള്ള ഫൈനല്‍ നിരാശപ്പെടുത്തിയില്ല. പ്രതീക്ഷിച്ചതുപോലെ മറ്റൊരു ക്ലാസിക്കിനാണ് ലോകം സാക്ഷിയായത്. ആദ്യ സെറ്റില്‍ ഫെഡറര്‍, രണ്ടാം സെറ്റില്‍ നദാല്‍, മൂന്നാം സെറ്റില്‍ വീണ്ടും ഫെഡറര്‍, നാലാം സെറ്റില്‍ നദാലിന്റെ തിരിച്ചുവരവ്. ഒടുവില്‍ ഒരു മണിക്കൂറോളം നീണ്ട ഫൈനല്‍ സെറ്റില്‍ ഫെഡറര്‍ തന്റെ സ്വപ്‌നവിജയം സ്വന്തം പേരില്‍ കുറിച്ചു. ഫൈനല്‍ മൂന്നു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്നു.

ഏഴു വര്‍ഷത്തിനുശേഷം

ഏഴു വര്‍ഷം നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചാണ് ഫെഡറര്‍ ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടത്. ഇതിനു മുമ്പ് 2010ലായിരുന്നു കിരീടവിജയം. കൂടാതെ 2012നു ശേഷമുള്ള സ്വിസ് ഇതിഹാസത്തിന്റെ ആദ്യ ഗ്രാന്റ്സ്ലാം നേട്ടം കൂടിയാണിത്. 2012ല്‍ വിംബിള്‍ഡണിലാണ് ഫെഡറര്‍ അവസാനമായി ചാംപ്യനായത്.

കണക്കുകളില്‍ നദാല്‍ എന്നിട്ടും...

ഫെഡറര്‍ക്കെതിരായ കണക്കുകളില്‍ നദാലിനു വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിനു മുമ്പ് നടന്ന എട്ടു ഗ്രാന്റ്സ്ലാം ഫൈനലുകളില്‍ ആറിലും ജയം നദാലിനായിരുന്നു. എന്നാല്‍ കണക്കുകളെ കാറ്റില്‍ പറത്തി തന്നേക്കാള്‍ അഞ്ചു വയസ്സ് കുറവുള്ള നദാലിനെ ഫെഡറര്‍ മലര്‍ത്തിയടിക്കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം വിജയം

നദാലിനെതിരേ ഫെഡററുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. 2015ലെ ബാസെല്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും നദാലിനെ വീഴ്ത്തി ഫെഡറര്‍ ജേതാവായിരുന്നു.

ഫൈനല്‍ ഹൈലൈറ്റ്‌സ്

Story first published: Monday, January 30, 2017, 11:36 [IST]
Other articles published on Jan 30, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+