Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നിസ് റാങ്കിങ്: ഫെഡറര്‍ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി; ഒന്നാമന്‍ ജോകോവിച്ച് തന്നെ

മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പറും സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡററിന് ടെന്നിസ് റാങ്കിങില്‍ മുന്നേറ്റം. തിങ്കളാഴ്ച പുറത്തുവിട്ട എടിപി റാങ്കിങില്‍ ഒരുപടി കയറി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഫെഡറര്‍.മ്യൂണിക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അലെക്‌സാണ്ടര്‍ സെറേവ് തോല്‍വി വഴങ്ങിയതാണ് ഫെഡററിന് നേട്ടമായത്.

മ്യൂണിക്ക് ഓപ്പണ്‍ തോല്‍വിയോടെ സെറേവ് മൂന്നാം റാങ്കിങില്‍ നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. റാങ്കിങില്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

 RogerFederer

11,160 പോയിന്റുമായാണ് ജോകോവിച്ച് തലപ്പത്ത് തുടരുന്നത്. 7,765 പോയിന്റുമായി സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലാണ് റാങ്കിങില്‍ രണ്ടാമത്. 5,590 പോയിന്റാണ് ഫെഡററിനുള്ളത്.

Story first published: Tuesday, May 7, 2019, 11:21 [IST]
Other articles published on May 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+