Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറര്‍, ജോകോവിച്ച് മുന്നേറി... വാവ്‌റിന്‍ക ഔട്ട്, ഹാലെപ് മൂന്നാംറൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. രണ്ടാം സീഡും സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍, മുന്‍ ലോക ഒന്നാം നമ്പറും 14ാം സീഡുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച്, വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പ് എന്നിവര്‍ മൂന്നാംറൗണ്ടിലേക്ക് മുന്നേറി. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ മുന്‍ ഗ്രാന്റ്സ്ലാം ജേതാവായ ഒമ്പതാം സീഡ് സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിന്‍കയ്ക്ക് രണ്ടാംറൗണ്ടില്‍ അടിതെറ്റി.

1

ജര്‍മനിയുടെ യാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെയാണ് ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 6-4, 6-4, 7-6. മൂന്നാംറൗണ്ടില്‍ 29ാം സീഡായ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വറ്റാണ് ഫെഡററുടെ എതിരാളി. ലോക റാങ്കിങില്‍ 57ാമതുള്ള സ്ട്രഫിനെതിരെ ജയത്തിനായി അദ്ദേഹത്തിന് കാര്യമായ അധ്വാനം വേണ്ടിവന്നില്ല.

കാല്‍മുട്ടിനേറ്റ പരിക്കു ഭേദമായി മല്‍സരരംഗത്തു തിരിച്ചെത്തിയ വാവ്‌റിന്‍കയെ അമേരിക്കന്‍ താരം ടെനിസ് സാന്‍ഗ്രെനാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു വീഴ്ത്തിയത്. സ്‌കോര്‍: 6-2, 6-1, 6-4. പരാജയപ്പെട്ടെങ്കിലും മല്‍സരഫലത്തില്‍ നിരാശയില്ലെന്ന് വാവ്‌റിന്‍ക വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങളില്‍ കളിക്കാനായതു തന്നെ വലിയ മുന്നേറ്റമായാണ് കാണുന്നതെന്നും വാവ്‌റിന്‍ക പ്രതികരിച്ചു.

2

ഫ്രഞ്ച് താരം ഗെയ്ല്‍ മോണ്‍ഫില്‍സിനെതിരേയായിരുന്നു ജോകോവിച്ചിന്റെ ജയം. നാലു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോയുടെ വിജയം. ഒന്നാം സെറ്റ് 4-6നു കൈവിട്ട ശേഷമാണ് പിന്നീടുള്ള മൂന്നു സെറ്റുകളും ജയിച്ച് സെര്‍ബിയന്‍ താരം അടുത്ത റൗണ്ടിലേക്കു ടിക്കറ്റെടുത്തത്. സ്‌കോര്‍: 6-3, 6-1, 6-3. മല്‍സരം രണ്ടു മണിക്കൂറും 45 മിനിറ്റും നീണ്ടു.

വനിതാ സിംഗിള്‍സിലെ പ്രധാന മല്‍സരങ്ങളില്‍ ഹാലെപ്പ് കാനഡയുടെ യുജെനി ബൗച്ചാര്‍ഡിനെ 6-2, 6-2നും 21ാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ 6-4, 6-1ന് ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെയും പരാജയപ്പെടുത്തി മൂന്നാംറൗണ്ടില്‍ കടന്നു.

Story first published: Friday, January 19, 2018, 10:06 [IST]
Other articles published on Jan 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+