Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസ്: ജോക്കോവിച്ചും ഫെഡററും മുന്നോട്ട്,സെറീന പുറത്ത്

ന്യൂയോര്‍ക്ക്: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡററുടെയും നൊവാക് ജോക്കോവിച്ചിന്റെയും കുതിപ്പ് തുടരുന്നു.നിലവിലെ ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് അമേരിക്കയുടെ സാം ക്യുറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചത്.ഒരു മണിക്കൂറും 19 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 7-5,6-1.നിലവിലെ സിന്‍സിനാറ്റി ഓപ്പണ്‍ ചാമ്പ്യനാണ് ജോക്കോവിച്ച്.മികച്ച ഫോമിലുള്ള ജോക്കോവിച്ചാണ് ഈ സീസണിലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും കിരീടം ചൂടിയത്.

പോരാട്ടം കടുപ്പിച്ച് സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡററും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.മൂന്നാം സ്ഥാനത്തുള്ള ഫെഡറര്‍ 55ാം സ്ഥാനക്കാരനായ ലോന്‍ഡിറോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. ഒരു മണിക്കൂറും രണ്ട് മിനുട്ടും മാത്രം നീണ്ട മത്സരത്തില്‍ 6-3,6-4 എന്ന സ്‌കോറിനാണ് ഫെഡററിന്റെ ജയം. മറ്റൊരു മത്സരത്തില്‍ എട്ടാം സ്ഥാനക്കാരന്‍ മെദവ്‌ദേവും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.30ാം സ്ഥാനത്തുള്ള എഡ്മുണ്ടിനെ ഒരു മണിക്കൂര്‍ 19 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദവ്‌ദേവ് തോല്‍പ്പിച്ചത്.സ്‌കോര്‍ 6-2,7-5.

federer

അതേ സമയം വനിതാ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ സെറീന വില്യംസ് പുറത്തായി.പരിക്കിനെത്തുടര്‍ന്ന് ഡിയാസുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്‍വാങ്ങുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവയ്ക്കും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായില്ല. 6-4,7-6 എന്ന സ്‌കോറിന് കസാട്കിനയോടാണ് സ്‌ട്രൈക്കോവ പരാജയപ്പെട്ടത്.

Story first published: Wednesday, August 14, 2019, 18:04 [IST]
Other articles published on Aug 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+