ഷാങ്ഹായ്: ഷാങ്ഹായ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പോരാട്ടം കടുക്കുന്നു. സൂപ്പര്‍ താരങ്ങളെല്ലാം ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജോണ്‍ ഇസ്‌നറെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 16 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 7-5,6-3.
ക്വാര്‍ട്ടറില്‍ ടിറ്റ്‌സിപാസാണ് ജോക്കോവിച്ചിന്റെ എതിരാളി. സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഒരു മണിക്കൂറും 55 മിനുട്ടും നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ ജയം. സ്‌കോര്‍ 7-6,6-4.

ഓസ്‌ട്രേിയയുടെ ഡൊമിനിക് തീമും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.ജിയോര്‍ജിയയുടെ നിക്കോളോസ് ബാസിലാഷ്‌വിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തീം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,6-4. അതേ സമയം രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യയുടെ മെദവ്‌ദേവ് ക്വാര്‍ട്ടറില്‍ കടന്നത്. കാനഡയുടെ വസീക്ക് പോസ്പസിലിനെയാണ് തോല്‍പ്പിച്ചത്.സ്‌കോര്‍ 7-6,7-5.