Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മുറേയുടെ അഭാവം നികത്തി എഡ്മുണ്ട്... അട്ടിമറി ജയത്തോടെ സെമിയില്‍

മെല്‍ബണ്‍: പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്‍മാറിയ ബ്രിട്ടീഷ് നമ്പര്‍ വണ്‍ താരം ആന്‍ഡി മുറേയുടെ അഭാവം നാട്ടുകാരനായ യുവതാരം കെയ്ല്‍ എഡ്മുണ്ട്. ബ്രീട്ടീഷ് സാന്നിധ്യം സെമിയിലേക്ക് നീട്ടിയാണ് എഡ്മുണ്ട് മുറേയ്ക്ക് പകരക്കാരനായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം അട്ടിമറി ജയമാണ് നേടിയത്. മൂന്നാം സീഡായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ ലോക 49ാം റാങ്കുകാരനായ എഡ്മുണ്ട് ഞെട്ടിക്കുകയായിരുന്നു.

1

അത്യധികം ആവേശകരമായ മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എഡ്മുണ്ട് എതിരാളിയുടെ കഥ കഴിച്ചത്. സ്‌കോര്‍: 6-4, 3-6, 6-3, 6-4. ഗ്രാന്റ്സ്ലാമിന്റെ ഓപ്പണ്‍ എറയില്‍ സെമി ഫൈനലില്‍ കടക്കുന്ന ആറാമത്തെ ബ്രിട്ടീഷ് താരമാണ് എഡ്മുണ്ട്.

2

അവിസ്മരണീയമെന്നാണ് ദിമിത്രോവിനെതിരായ മല്‍സരഫലത്തെ എഡ്മുണ്ട് വിശേഷിപ്പിച്ചത്. കളിയുടെ ഓരോ നിമിഷവും ആസ്വദിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതാദ്യമാണ് ഈ കോര്‍ട്ടില്‍ കളിക്കുന്നത്, അത് വളരെ പ്രത്യേകതയുള്ളതായി മാറുകയും ചെയ്തുവെന്ന് താരം കൂട്ടിച്ചേര്‍ത്തു. ലോക ഒന്നാംനമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍- ആറാം സീഡ് മരിന്‍ സിലിച്ച് മല്‍സരത്തിലെ വിജയിയെയാണ് സെമിയില്‍ എഡ്മുണ്ട് നേരിടുക.

Story first published: Tuesday, January 23, 2018, 15:22 [IST]
Other articles published on Jan 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+