വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈസ്റ്റ്‌ബോണ്‍ ടെന്നിസ്: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് കെര്‍ബര്‍, വോസ്‌നിയാക്കി, ഹാലെപ്

ഈസ്റ്റ്‌ബോണ്‍: വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആഞ്ജലിക് കെര്‍ബര്‍ ഈസ്റ്റ്‌ബോണ്‍ ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. കികി ബെര്‍ട്ടന്‍സ്, ജൊഹാന കോന്റ, കരോലിന്‍ വോസ്‌നിയാക്കി, സിമോണ ഹാലെപ് എന്നിവരും അവസാന പതിനാറിലേക്ക് മുന്നേറിയിട്ടുണ്ട്.

angelique-kerber

ആദ്യ റൗണ്ടില്‍ അമേരിക്കയുടെ സോഫിയ കെനിനെ മുട്ടുകുത്തിച്ച ഓസ്‌ട്രേലിയന്‍ താരം സാം സ്‌റ്റോസറിനെയാണ് കെര്‍ബര്‍ കീഴടക്കിയത്. 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ജര്‍മന്‍ താരത്തിന്റെ വിജയം.

മൂന്നാം സീഡായ കികി ബെര്‍ട്ടന്‍സ് യുലിയ പുടിന്‍സെവയെ 6-4, 6-1 എന്ന സ്‌കോറിന് മറികടന്നാണ് മുന്നേറിയത്. നിലവിലെ ചാമ്പ്യനായ കരോലിന്‍ വോസ്‌നിയാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്‍ഡ്രിയ പെറ്റ്‌കോവിച്ചിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-4. ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലിലെത്തിയ ബ്രിട്ടീഷ് താരം ജൊഹാന കോന്റ ഗ്രീസിന്റെ മരിയ സക്കാരിയെയാണ് മറികടന്നത്. സ്‌കോര്‍: 6-4, 7-6.

ഇറ്റലിയും ഹോളണ്ടും മുന്നോട്ട്; വനിതാ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടംഇറ്റലിയും ഹോളണ്ടും മുന്നോട്ട്; വനിതാ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടം

ആറാം സീഡായ സിമോണെ ഹാലെപ് സു വെയ് ഹെയ്‌ഷെയെ കീഴടക്കി. സ്‌കോര്‍: 6-2, 6-0. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ യെലേന ഒസ്റ്റപെന്‍കോയും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ലോക ഒമ്പതാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സിെ 6-0, 6-3 എന്ന സ്‌കോറിനാണ് ഒസ്റ്റപെന്‍കോ മറികടന്നത്.

Story first published: Wednesday, June 26, 2019, 11:10 [IST]
Other articles published on Jun 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X