ഈസ്റ്റ്ബോണ്‍: വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആഞ്ജലിക് കെര്‍ബര്‍ ഈസ്റ്റ്ബോണ്‍ ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. കികി ബെര്‍ട്ടന്‍സ്, ജൊഹാന കോന്റ, കരോലിന് വോസ്നിയാക്കി, സിമോണ ഹാലെപ് എന്നിവരും അവസാന പതിനാറിലേക്ക് മുന്നേറിയിട്ടുണ്ട്.
ആദ്യ റൗണ്ടില്‍ അമേരിക്കയുടെ സോഫിയ കെനിനെ മുട്ടുകുത്തിച്ച ഓസ്ട്രേലിയന്‍ താരം സാം സ്റ്റോസറിനെയാണ് കെര്‍ബര്‍ കീഴടക്കിയത്. 6-4, 6-4 എന്ന സ്കോറിനായിരുന്നു ജര്‍മന്‍ താരത്തിന്റെ വിജയം.
മൂന്നാം സീഡായ കികി ബെര്‍ട്ടന്‍സ് യുലിയ പുടിന്സെവയെ 6-4, 6-1 എന്ന സ്കോറിന് മറികടന്നാണ് മുന്നേറിയത്. നിലവിലെ ചാമ്പ്യനായ കരോലിന് വോസ്നിയാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്‍ഡ്രിയ പെറ്റ്കോവിച്ചിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-4. ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലിലെത്തിയ ബ്രിട്ടീഷ് താരം ജൊഹാന കോന്റ ഗ്രീസിന്റെ മരിയ സക്കാരിയെയാണ് മറികടന്നത്. സ്കോര്‍: 6-4, 7-6.
ഇറ്റലിയും ഹോളണ്ടും മുന്നോട്ട്; വനിതാ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടം
ആറാം സീഡായ സിമോണെ ഹാലെപ് സു വെയ് ഹെയ്ഷെയെ കീഴടക്കി. സ്കോര്‍: 6-2, 6-0. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ യെലേന ഒസ്റ്റപെന്കോയും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ലോക ഒമ്പതാം നമ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്സിെ 6-0, 6-3 എന്ന സ്കോറിനാണ് ഒസ്റ്റപെന്‍കോ മറികടന്നത്.