വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാഡ്രിഡ് ഓപ്പണ്‍; ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി, രണ്ടുതവണ മാച്ച് പോയന്റ് കൈവിട്ടു

മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടില്‍ മൂന്നു വര്‍ഷത്തിനുശേഷം തിരിച്ചെത്തിയ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി. ഓസ്‌ട്രേലിയയുടെ ഡൊമനിക തീം ആണ് ത്രില്ലര്‍ മത്സരത്തില്‍ ഫെഡററെ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 3-6, 7-6, 6-4. രണ്ടാം സെറ്റില്‍ രണ്ടുതവണ മാച്ച് പോയന്റ് ലഭിച്ചിട്ടും ഫെഡറര്‍ക്ക് മുതലെടുക്കാനായില്ല.

dominicthiem

മത്സരം ആരംഭിച്ച് 15 മിനിറ്റിനുള്ളില്‍ ഫെഡറര്‍ 4-1 എന്ന നിലയില്‍ ലീഡ് നേടിയിരുന്നു. തകര്‍പ്പന്‍ സര്‍വുകളുമായി കളംനിറഞ്ഞ സ്വിസ് താരം അനായാസം സെറ്റും സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന തീം മത്സരം ടൈബ്രേക്കറിലേക്ക് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതാരത്തോടെ അത്യുഗ്രന്‍ പോരാട്ടം നടത്തിയ ഫെഡറര്‍ 11-13നാണ് ടൈബ്രേക്കറില്‍ കീഴടങ്ങിയത്. മൂന്നാം സെറ്റില്‍ രണ്ടുതവണ ഫെഡററെ ബ്രേക്ക് ചെയ്ത തീം വിജയം തന്റേതാക്കുകയും ചെയ്തു. നൊവാക് ദ്യോക്കോവിച്ചാണ് സെമിയില്‍ തീമിന്റെ എതിരാളി.

നെയ്മറിന് വീണ്ടും തിരിച്ചടി; ആരാധകനെ മര്‍ദ്ദിച്ച താരത്തിന് മൂന്നു കളികളില്‍ വിലക്ക് നെയ്മറിന് വീണ്ടും തിരിച്ചടി; ആരാധകനെ മര്‍ദ്ദിച്ച താരത്തിന് മൂന്നു കളികളില്‍ വിലക്ക്

മറ്റൊരു മത്സരത്തില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും സെമിയില്‍ കടന്നു. സ്റ്റാന്‍ വാവ്‌റിങ്കയെ 6-1, 6-2 എന്ന സ്‌കോറിനാണ് നദാല്‍ വീഴ്ത്തിയത്. ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ആണ് സെമിയില്‍ നദാലിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ സ്വെരേവിനെ 7-5, 3-6, 6-2 എന്ന സ്‌കോറിന് സിറ്റ്‌സിപാസ് പരാജയപ്പെടുത്തി.

Story first published: Saturday, May 11, 2019, 9:18 [IST]
Other articles published on May 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X