For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണില്‍ നിന്നും ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് പുറത്ത്!! തോൽവിയല്ല, തോറ്റ രീതിയാണ് ഷോക്കിങ്!

By Muralidharan

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്. സ്കോർ 7-6 (7-5) 6-3 6-0. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ജയിച്ച് റാഫേൽ നദാൽ സെമിയിലെത്തി.

novac

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലെ തോൽവിയോടെ 2011 ന് ശേഷം ഇതാദ്യമായി ടോപ് ടു സീഡിൽ നിന്നും ജോക്കോവിച്ച് താഴേക്കിറങ്ങി. ജോക്കോവിച്ചിന്റെ കളി ഒരു വർഷമായി കാണുന്ന ആരും ഈ തോൽവിയിൽ അത്ഭുതപ്പെടില്ല എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ക്വാർട്ടറിൽ ജോക്കോവിച്ച് തോറ്റ രീതി ഞെട്ടിപ്പിക്കുന്നതായിരുന്നു, അവിശ്വസനീയവും.

അവസാന രണ്ട് സെറ്റുകളിൽ ഡൊമിനിക് തീം 12 പോയിന്റുകൾ സ്വന്തമാക്കിയപ്പോള്‍ ജോക്കോവിച്ചിന് കിട്ടിയത് വെറും 3 പോയിന്റ്. അവസാന സെറ്റിലാകട്ടെ ജോക്കോവിച്ചിന് ഒരു പോയിന്റ് പോലും കിട്ടിയില്ല. പതിനൊന്നാം തവണ ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കാനിറങ്ങിയ റാഫേൽ നഡാലിന് എതിരാളിയായ കരേനോ ബുസ്റ്റ പരിക്കേറ്റ് പിൻമാറിയതോടെയാണ് സെമിയിലേക്ക് ടിക്കറ്റ് കിട്ടിയത്.

Story first published: Wednesday, June 7, 2017, 17:46 [IST]
Other articles published on Jun 7, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+