For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്നിസ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ജൂണില്‍ ജോക്കോവിച്ചും തീമും മത്സരത്തിനിറങ്ങും

ലണ്ടന്‍: ടെന്നിസ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ടെന്നിസ് ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണില്‍ നടക്കുന്ന അഡ്രിയ ടെന്നിസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും ഡൊമിനിക് തീമും പങ്കെടുക്കും. ഇതിനായുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടിട്ടുണ്ട്. ജൂണ്‍ 13നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ജൂലൈ അഞ്ചിന് പ്രദര്‍ശന മത്സരത്തിലും ജോക്കോവിച്ച് കളിക്കുന്നുണ്ട്. നിലവില്‍ സ്‌പെയിനിലെ മാര്‍ബെല്ലയിലാണ് ജോക്കോവിച്ചുള്ളത്.

33കാരനായ താരം കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. സെര്‍ബിയക്കാരനായ ജോക്കോവിച്ച് ഇതിനോടകം 79 കിരീടങ്ങള്‍ അലമാരയിലെത്തിച്ചു. 17 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിനുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് അദ്ദേഹം കൂടുതല്‍ കരുത്തന്‍.എട്ട് തവണയാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയിച്ചത്. ഓസ്ട്രിയക്കാരനായ ഡൊമിനിക് തീം ഇതുവരെ ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടില്ലെങ്കിലും മികച്ച പ്രകടനങ്ങള്‍ക്കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നിലവിലെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് തീമുള്ളത്. 2020ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ കളിച്ച തീം 2018, 2019 സീസണുകളില്‍ ഫ്രഞ്ച് ഓപ്പണിന്റെയും ഫൈനല്‍ കളിച്ചു. അട്ടിമറികളില്‍ പേരെടുത്ത താരമാണ് 26 കാരനായ തീം.

djokovic-thiem

കൊറോണ വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ ടെന്നിസ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു. മെയ് 24ന് തുടങ്ങേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണും മാറ്റിവെച്ചിരിക്കുകയാണ്. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളിലൊന്നായ ഫ്രഞ്ച് ഓപ്പണ്‍ ഇനി എന്ന് നടത്തുമെന്നതിനെക്കുറിച്ച് ഇതുവരെയായും വ്യക്തമായ അറിയിപ്പുണ്ടായിട്ടില്ല. ജൂണ്‍ 29ന് നടക്കേണ്ട വിംബിള്‍ഡണിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഇതും മാറ്റിവെക്കാനുള്ള സാധ്യതയേറെയാണ്. അതേ സമയം ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന യു എസ് ഓപ്പണ്‍ മാറ്റമില്ലാതെ നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കൊറോണയ്ക്ക് പ്രതിരോധ മരുന്നോ വ്യാപനം ഫലപ്രദമായി തടയാന്‍ മറ്റുമാര്‍ഗങ്ങളോ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ടൂര്‍ണമെന്റുകളെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്.

അതേ സമയം ടൂര്‍ണമെന്റുകള്‍ ആരംഭിച്ചാലും കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകും മത്സരങ്ങള്‍ നടത്തുക. ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ജര്‍മന്‍ ബുണ്ടസ്ലീഗയ്ക്ക് പിന്നാലെ അടുത്ത വാരം തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാലിഗ, സീരി എ എന്നിവയും ആരംഭിച്ചേക്കും. ഫ്രഞ്ച് ലീഗ് നേരത്തെ തന്നെ റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് മത്സരങ്ങളും പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജൂണില്‍ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഇതിനോട് അനുകൂലനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മിക്ക ക്രിക്കറ്റ് ടീമുകളും ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ലോകകപ്പ് മാറ്റിവെച്ചേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

Story first published: Saturday, May 23, 2020, 17:49 [IST]
Other articles published on May 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+