സാനിയ മിര്‍സയും 'ഇന്ത്യാസ് ഡോട്ടറാ'ണ് ബിബിസീ....
മാര്‍ട്ടിന ഹിംഗിസ് ഒറ്റയ്ക്ക് സംഘഗാനം പാടുന്ന ആളാണോ.. സ്വിസ് ടെന്നീസ് സൂപ്പര്‍ താരത്തിന്റെ കടുത്ത ആരാധകര്‍ പോലും ബി ബി സിയുടെ ട്വീറ്റ് കണ്ട് ഇങ്ങനെ ചോദിച്ചുപോയാല്‍ അത്ഭുതം പറയാനില്ല. മാര്‍ട്ടിന ഹിംഗിസിനൊപ്പം വിംബിള്‍ഡണിന് പിന്നാലെ യു എസ് ഓപ്പണും ജയിച്ച സാനിയ മിര്‍സയ്ക്ക് അത്രയും വലിയ അവഗണനയാണ് ബി ബി സിയില്‍ നിന്നും നേരിട്ടത്.
ഹിംഗിസ് ഡസ് ഇറ്റ് എഗെയ്ന്‍ എന്ന തലക്കെട്ടിന് താഴെ ബി ബി സി കൊടുത്തിരിക്കുന്നത് സാനിയ മിര്‍സയും ഹിംഗിസും യു എസ് ഓപ്പണ്‍ ഡബിള്‍സ് കിരീടത്തില്‍ ചുംബിക്കുന്ന ചിത്രം. നേരത്തെ ഒരു ട്വീറ്റില്‍ യു എസ് ഓപ്പണ്‍ സാനിയ - ഹിംഗിസ് സഖ്യം നേടിയ വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും ഈ ട്വീറ്റില്‍ സാനിയ മിര്‍സയെക്കുറിച്ച് പരാമര്‍ശമേ ഇല്ല.

സാനിയയും ഇന്ത്യയുടെ ഡോട്ടറാണ് ബിബിസീ...
ദില്ലി കൂട്ടബലാത്സംഗത്തിലെ പെണ്‍കുട്ടിയെ പറ്റി ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി ചെയ്ത ബി ബി സിക്ക് യു എസ് ഓപ്പണ്‍ നേടിയ അതേ ഇന്ത്യയുടെ മറ്റൊരു ഡോട്ടറായ സാനിയ മിര്‍സയെ കാണാന്‍ കണ്ണ് പിടിക്കാത്തത് എന്താണ്.

ആദ്യത്തെ അനുഭവം അല്ല
നേരത്തെ വിംബിള്‍ഡണ്‍ കിരീടം ചൂടിയപ്പോഴും സാനിയ മിര്‍സയ്ക്ക് ബി ബി സിയില്‍ നിന്നും ഇതിലും വലിയ അവഗണന നേരിടേണ്ടി വന്നിരുന്നു. അന്ന് ബി ബി സി തലക്കെട്ടെഴുതിയത് ഹിംഗിസ് വിന്‍സ് ഡബിള്‍സ് ഫൈനല്‍ എന്നാണ്.

ചുട്ട മറുപടിയുമായി സ്മൃതി ഇറാനി
അത് പോലെ തന്നെ സാനിയ മിര്‍സയും എന്ന് മറുകുറിപ്പെഴുതിയാണ് കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി ബി ബി സിയോട് പ്രതിഷേധം അറിയിച്ചത്. ഇത് താമസിയാതെ വലിയ വിവാദമായി മാറി

ബി ബി സിയുടെ വംശീയത
സ്മൃതി ഇറാനി മാത്രമല്ല ട്വിറ്റരാദികള്‍ കൂട്ടത്തോടെ ബി ബി സിക്കെതിരെ വിമര്‍ശനവുമായി അന്ന് രംഗത്തെത്തി. ബി ബി സിയുടെ വംശീയത എന്നാണ് ആളുകള്‍ ഈ സംഭവത്തെ കുറ്റപ്പെടുത്തിയത്.

രാജകീയമായി സാനിയയും ഹിംഗിസും
വിംബിള്‍ഡണ്‍ കിരീടം നേടിയ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ഒന്നാം സീഡായാണ് യു എസ് ഓപ്പണിന് എത്തിയത്. കിരീടവും സ്വന്തമാക്കി.

എന്നാല്‍ ഇത് അങ്ങനെയല്ല
എന്നാല്‍ മാര്‍ട്ടിന ഹിംഗിസ് ഇരുപതാമത്തെ ഗ്രാന്‍ഡ്സ്ലാം കിരിടം നേടിയ വാര്‍ത്തയാണ് ബി ബി സി ഈ ട്വീറ്റില്‍ പറയുന്നതെന്നും സംഗതി വിവാദമാക്കാനില്ല എന്നും മറ്റു ചിലര്‍ പറയുന്നു. എങ്കില്‍ പിന്നെ ഹിംഗിസിന്റെ ഒറ്റയ്ക്കുള്ള ഫോട്ടോ കൊടുക്കാമായിരുന്നില്ലെ എന്നുമുണ്ട് ചോദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications