വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാ ചാംപ്യന് ആദ്യറൗണ്ടില്‍ ഷോക്ക്...നദാല്‍ ജയത്തോടെ തുടങ്ങി, ഫെഡറര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു

കെര്‍ബറിനെ അട്ടിമറിച്ചത് ജപ്പാനീസ് താരം നവോമി ഒസാക്ക

By Manu

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാംദിനം വമ്പന്‍ അട്ടിമറി. നിലവിലെ ചാംപ്യനും രണ്ടാം സീഡുമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറാണ് ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായത്. ജപ്പാന്റെ 19കാരിയായ താരം നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ തോല്‍വി സമ്മതിച്ചത്. ലോക റാങ്കിങില്‍ 45ാം സ്ഥാനത്തുള്ള ഒസാക്കയുടെ ജയം 6-3, 6-1 എന്ന ആധികാരിക സ്‌കോറിലായിരുന്നു. ഒസാക്കയും കെര്‍ബറും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മല്‍സരം കൂടിയായിരുന്നു ഇത്.

1

യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് നിലവിലെ ജേതാവിന് ആദ്യ റൗണ്ടില്‍ തന്നെ അടിതെറ്റുന്നത്. നേരത്തേ 2005ല്‍ കിരീടത്തിളക്കത്തില്‍ റാക്കേറ്റേന്തിയ റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയ്ക്കും ആദ്യറൗണ്ടില്‍ അപ്രതീക്ഷിത പരാജയം നേരിട്ടിരുന്നു. മറ്റു വനിതാ സിംഗിള്‍സ് മല്‍സരങ്ങളില്‍ യെലേന ഒസ്റ്റാപെന്‍കോ 6-2, 1-6, 6-1ന് അറുബറേനയെയും മാഡിസണ്‍ കെയസ് 6-3, 7-5ന് മെര്‍ട്ടന്‍സിനെയും പരാജയപ്പെടുത്തി.

2

അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ജയത്തോടെ തുടക്കം ഗംഭീരമാക്കി. ലോക റാങ്കിങില്‍ 85ാം സ്ഥാനത്തുള്ള സെര്‍ബിയയുടെ ഡുസാന്‍ ലജോവിച്ചിനെയാണ് നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 7-6, 6-2, 6-2.

3

മറ്റൊരു മല്‍സരത്തില്‍ സ്വിസ് ഇതിഹാസവും ലോക മൂന്നാം റാങ്കുകാരനുമായ റോജര്‍ ഫെഡറര്‍ വിയര്‍ത്തു ജയിച്ചു. ആദ്യറൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആതിഥേയതാരമായ ഫ്രാന്‍സസ് ടിയാഫോയെയാണ് ഫെഡറര്‍ 4-6, 6-2, 6-1, 1-6, 6-4ന് തോല്‍പ്പിച്ചത്.

Story first published: Wednesday, August 30, 2017, 9:27 [IST]
Other articles published on Aug 30, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X