വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിസ് കപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി; പേസ് സഖ്യത്തിന് ജയം

സാഗ്രെബ്: ഡേവിസ് കപ്പ് ടെന്നീസില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് തോല്‍വി. കരുത്തരായ ക്രൊയേഷ്യയ്‌ക്കെതിരെ 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ഡബിള്‍സിലെ വമ്പന്‍ മത്സരത്തില്‍ കൊയേഷ്യന്‍ സഖ്യത്തെ ലിയാന്‍ഡര്‍ പേസ് രോഹന്‍ ബോപണ്ണ സഖ്യം തോല്‍പ്പിച്ചെങ്കിലും നിര്‍ണായകമായ സിംഗിള്‍സില്‍ സുമിത് നാഗല്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

2-0 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്പോഴാണ് പേസും ബോപണ്ണയും കളിക്കിറങ്ങിയത്. മാറ്റ് പാവിച്ച്, ഫ്രാങ്കോ സ്‌കുഗോര്‍ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-7, 7-5. ആദ്യ സെറ്റ് അനായാസം നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റിലും ഓരോ പോയന്റിനും വാശിയേറിയ പോരാട്ടമാണ് നടത്തിയത്. പരിചയസമ്പത്താണ് ഇന്ത്യയ്ക്ക് തുണയായത്. ലോക റാങ്കിങ്ങില്‍ 15, 32 റാങ്കുകളില്‍ ഉള്ളവരാണ് ക്രൊയേഷ്യന്‍ ജോഡി. രണ്ടാം സെറ്റില്‍ രണ്ട് മാച്ച് പോയന്റ് നഷ്ടമാക്കിയശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഇതോടെ ഡേവിസ് കപ്പില്‍ പേസ് 45-ാം വിജയവും സ്വന്തമാക്കി.

sumit-nagal

മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ സിറ്റിയെ തകര്‍ത്ത് യുണൈറ്റഡ്, ചെല്‍സിക്ക് വമ്പന്‍ ജയംമാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ സിറ്റിയെ തകര്‍ത്ത് യുണൈറ്റഡ്, ചെല്‍സിക്ക് വമ്പന്‍ ജയം

നിര്‍ണായകമായ അവസാന മത്സരത്തില്‍ മരിന്‍ സിലിച്ചിന് മുന്നില്‍ പൊരുതാന്‍ പോലും സുമിത് നാഗലിന് കഴിഞ്ഞില്ല. 6-0, 6-1 എന്ന നിലയില്‍ സിലിച്ച് മത്സരം സ്വന്തമാക്കി. 56 മിനിറ്റ് മാത്രമേ കളി നീണ്ടുനിന്നുള്ളൂ. കഴിഞ്ഞദിവസം പ്രജ്‌നേഷ് ഗുണേശ്വരന്‍, രാംകുമാര്‍ രാംനാഥന്‍ എന്നിവര്‍ തങ്ങളുടെ സിംഗിള്‍സ് മത്സരം തോറ്റതിനെ തുടര്‍ന്നാണ് ഇന്ത്യ 2-0 എന്ന നിലയില്‍ പിന്നിലായത്. ഇതോടെ ശനിയാഴ്ച ആദ്യം നടന്ന ഡബിള്‍സ് മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമായി. പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ 2-1ന് ഒപ്പമെത്തിയെങ്കിലും അവസാന സിംഗിള്‍സിലെ പരാജയം തിരിച്ചടിയായി. സപ്തംബറില്‍ ഇന്ത്യ വീണ്ടും ലോക ഗ്രൂപ്പില്‍ മത്സരിക്കും.

Story first published: Monday, March 9, 2020, 10:29 [IST]
Other articles published on Mar 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X