വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിസ് കപ്പ് വേദി പാക്കിസ്ഥാനില്‍നിന്നും മാറ്റുന്നു; ഭൂപതിക്ക് പകരം രോഹിത് ഇന്ത്യയുടെ ക്യാപ്റ്റനാകും

ഡല്‍ഹി: മാസങ്ങളായുള്ള ഊഹാപോഹങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് ഏഷ്യ / ഓഷ്യാനിയ ഗ്രൂപ്പ് 1 മത്സരങ്ങള്‍ ഇസ്ലാമാബാദില്‍ നിന്നും മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ ഐടിഎഫ് തീരുമാനിച്ചു. ഇന്ത്യാ പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന്‍ (പിടിഎഫ്) ഉന്നയിച്ച സുരക്ഷാ കാരണങ്ങളാല്‍ നവംബര്‍ 29-30 ന് നടക്കേണ്ടിയിരുന്ന മത്സരം വീണ്ടും മാറ്റി നിശ്ചയിക്കുകയായിരുന്നു. മുന്‍ ഇന്ത്യാ കളിക്കാരനും സെലക്ഷന്‍ പാനല്‍ ചെയര്‍മാനുമായ രോഹിത് രാജ്പാലിനെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി നാമനിര്‍ദ്ദേശം ചെയ്യാന്‍ എഐടിഎ തീരുമാനിച്ചു. മുന്‍നിര കളിക്കാരും ക്യാപ്റ്റന്‍ ഭൂപതിയും പിന്‍മാറിയതിനെത്തുടര്‍ന്ന് 46 കാരനായ മുതിര്‍ന്നതാരം ലിയാന്‍ഡര്‍ പേസിനെ ഈ പദവിയിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ കാരണം തങ്ങളുടെ കളിക്കാരുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത്ലറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും കാണികളുടെയും സുരക്ഷയാണ് ഐടിഎഫ്, ഡേവിസ് കപ്പ് കമ്മിറ്റിയുടെ പ്രഥമ പരിഗണന, ഇതിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാന്‍ തീരുമാനിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഡേവിസ് കപ്പ് ചട്ടപ്രകാരം, മത്സരവേദി നാമനിര്‍ദ്ദേശം ചെയ്യാന്‍ പാക്കിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന് (പിടിഎഫ്) അധികാരമുണ്ട്. അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നിര്‍ദ്ദിഷ്ട വേദി സ്ഥിരീകരിക്കും.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം; ഇന്ത്യന്‍ ഷൂട്ടര്‍ ദീപക് കുമാറിന് ഒളിമ്പിക്‌സ് യോഗ്യതഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം; ഇന്ത്യന്‍ ഷൂട്ടര്‍ ദീപക് കുമാറിന് ഒളിമ്പിക്‌സ് യോഗ്യത

tennis

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനെയും പാകിസ്ഥാന്‍ എതിര്‍ത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. 2018 ഡിസംബറില്‍ കാലാവധി അവസാനിച്ച ഭൂപതിയെ ക്യാപ്റ്റനായി പരിഗണിക്കില്ലെന്ന് എഐടിഎ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഭൂപതിക്ക് പകരമായി 2016 ഡിസംബറില്‍ ആനന്ദ് അമൃത്‌രാജ് ചുമതലയേറ്റിരുന്നു. ചണ്ഡിഗഡില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തെത്തുടര്‍ന്നുണ്ടായ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് എ.ഐ.ടി.എ ഈ തീരുമാനമെടുത്തത്. രാജ്പാലിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തില്‍ ഫെഡറേഷന്‍ പിന്നോട്ട് പോകില്ലെന്ന് എഐടിഎ പ്രസിഡന്റ് പ്രവീണ്‍ മഹാജന്‍ പറഞ്ഞു.

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20 മത്സരം നടന്നേക്കില്ലെന്ന് ആശങ്കഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20 മത്സരം നടന്നേക്കില്ലെന്ന് ആശങ്ക

1990 ല്‍ കൊറിയയ്‌ക്കെതിരെ സിയോളില്‍ നടന്ന ഡേവിസ് കപ്പിലാണ് രോഹിത് രാജ്പാല്‍ അരങ്ങേറ്റം കുറിക്കുന്നത്. ദില്ലി ലോണ്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് രോഹിത്. ഇത് ഒരു വലിയ ഉത്തരവാദിത്തമാണെന്ന് രോഹിത് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തിനായി എന്നെ തെരഞ്ഞെടുത്തതിന് എഐടിഎയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഐടിഎഫിനും പാകിസ്ഥാന്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്, രാജ്പാല്‍ പറഞ്ഞു.

Story first published: Tuesday, November 5, 2019, 16:54 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X