Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേവിസ് കപ്പ് ടെന്നീസ്; ഇറ്റലിയോട് തോറ്റ് ഇന്ത്യ പുറത്ത്

കൊല്‍ക്കത്ത: ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇറ്റലിക്കെതിരെ തോറ്റു പുറത്തായി. 3-1 എന്ന നിലയില്‍ അഭേദ്യമായ ലീഡ് നേടിയാണ് ഇറ്റലി അടുത്ത റൗണ്ട് ഉറപ്പിച്ചത്. നേരത്ത വെള്ളിയാഴ്ച നടന്ന ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഡബിള്‍സ് മത്സരത്തില്‍ ജയിച്ച് ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍, റിവേഴ്‌സ് സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ തോറ്റതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചത്.

ആന്ദ്രേ സെപ്പിയാണ് ഇറ്റലിയെ ജയത്തിലേക്ക് നയിച്ചത്. പ്രജ്‌നേഷിനെ 6-1, 6-4 എന്ന സ്‌കോറില്‍ സെപ്പി തോല്‍പ്പിച്ചു. കഴിഞ്ഞദിവസം നടന്ന ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാംനാഥനെ 6-4, 6-2 എന്ന സ്‌കോറിനും സെപ്പി തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസം 2-0 എന്ന നിലയില്‍ പിന്നിലായ ഇന്ത്യ ശനിയാഴ്ച ഡബിള്‍സില്‍ ജയിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നതാണ്.

prajneshdenniscup

രോഹന്‍ ബോപണ്ണ ദിവിജ് ശരണ്‍ സഖ്യം ഇറ്റലിയുടെ മാര്‍ക്കോ സെസ്ചിനാറ്റോ, സിമോണെ ബൊലെല്ലി കൂട്ടുകെട്ടിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-3, 6-4. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റ് കൈവിട്ടുപോയെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഡബിള്‍സ് ജോഡികള്‍ തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ നേടിക്കൊണ്ടാണ് ജയം കണ്ടെത്തിയത്. ഇതോടെ ഇറ്റലിക്കെതിരെ ഇന്ത്യ 2-1 എന്ന നിലയില്‍ തിരിച്ചുവന്നു. എന്നാല്‍, റിവേഴ്‌സ് സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് ജയം ആവര്‍ത്തിക്കാനായില്ല. ഇതോടെ ലോക ഗ്രൂപ്പില്‍ കടക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചു.

Story first published: Saturday, February 2, 2019, 18:25 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+