For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തില്‍നിന്നും ഇന്ത്യന്‍ താരം പിന്മാറി

ഡല്‍ഹി: പാക്കിസ്ഥാനെതിരെ ഡേവിസ് കപ്പ് ടെന്നീസ് മത്സരം നടക്കാനിരിക്കെ ഇന്ത്യന്‍ യുവതാരം ശശി കുമാര്‍ മുകുന്ദ് പിന്മാറി. കാല്‍പ്പാദത്തിലേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം പിന്മാറിയത്. ഇന്ത്യയുടെ റിസര്‍വ് താരമായിരുന്നു ശശി കുമാര്‍ മുകുന്ദ്. പാക്കിസ്ഥാനില്‍ നടക്കാനിരുന്ന മത്സരം ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം നുര്‍ സുല്‍ത്താനിലേക്ക് മാറ്റിയിരുന്നു. പാക്കിസ്ഥാന്‍ ഇതിനെതിരെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

രോഹന്‍ ഭോപണ്ണയ്ക്കുപിന്നാലെ കളിയില്‍നിന്നും പിന്മാറുന്ന രണ്ടാമത്തെ താരമാണ് ശശി കുമാര്‍. കാലിലെ പരിക്ക് അധികരിക്കാതിരിക്കാനാണ് പിന്മാറ്റമെന്ന് താരം പറഞ്ഞു. താരത്തിന് പകരം എന്‍ ശ്രീറാം ബാലാജി ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത. എന്നാല്‍, ഈ മാസം ഒടുവില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ വിസ അനുവദിച്ചുകിട്ടുക പ്രയാസമായിരിക്കുമെന്ന് പരിശീലകന്‍ സീഷന്‍ അലി പറഞ്ഞു.

tennis

ശശി കുമാറിന്റെ പിന്മാറ്റം ഡബിള്‍സിലാണ് ബാധിക്കുകയെന്നാണ് ക്യാപ്റ്റന്‍ രോഹിത് രാംപാലിന്റെ വിലയിരുത്തല്‍. ട്രെയിനിങ് സമയത്ത് വ്യത്യസ്ത കിട്ടാന്‍ ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടിവരും. സാകേത് മൈനേനി, ജീവന്‍ നെടുംചേരിയന്‍ എന്നിരായിരിക്കും ലിയാന്‍ഡര്‍ പേസിന്റെ പങ്കാളിയാകുക. പാക്കിസ്ഥാന്‍ കളിക്കാരുടെ മികവുകൂടി പരിശോധിച്ചാണ് ഇന്ത്യയുടെ പരിശീലനം.

Story first published: Saturday, November 23, 2019, 17:06 [IST]
Other articles published on Nov 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+