ഡല്‍ഹി: ഇസ്ലാമാബാദില് നടക്കേണ്ടിയിരുന്ന ഇന്ത്യ പാക്കിസ്ഥാന് ഡേവിസ് കപ്പ് ടെന്നീസ് മത്സരം മറ്റൊരിടത്തേക്ക് മാറ്റി. കസാഖ്സ്താന് തലസ്ഥാനമായ നുര്‍ സുല്‍ത്താനില്‍ വെച്ചാണ് മത്സരം നടക്കുകയെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് അറിയിച്ചു. പാക്കിസ്ഥാനുമായുള്ള രാഷ്ട്രീയവൈരം കാരണം ഇസ്ലാമാബാദില്‍നിന്നും മത്സരം മാറ്റണമെന്ന് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നുര്‍ സുല്‍ത്താനിലേക്ക് മത്സരം മാറ്റിയത്.
പാക്കിസ്ഥാനെ സുരക്ഷാ കാരണങ്ങളും മത്സരം മാറ്റാന്‍ കാരണമായി. ഇതുസംബന്ധിച്ച് ഉറപ്പുനല്കുന്നതില് പാക്കിസ്ഥാന് ടെന്നീസ് ഫെഡറേഷന് പരാജയപ്പെടുകയും ചെയ്തു. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് പാക്കിസ്ഥാനില്‍ സുരക്ഷയില്ലാതെ എത്താമെങ്കില്‍ എന്തുകൊണ്ട് കളിക്കാര്‍ക്ക് പറ്റില്ലെന്നായിരുന്നു ഫെഡറേഷന്റെ വാദം. ഇത് അംഗീകരിക്കാന്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് തയ്യാറായില്ല.
കൊറിയയ്ക്കെതിരെ ബ്രസീലിന് ഇന്ന് ജയിക്കണം; തോറ്റാല്‍ ടിറ്റെ പുറത്തേക്ക്, പ്രവചനം
സപ്തംബറിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍, വേദി സംബന്ധിച്ച് തീരുമാനമാകാന്‍ വൈകിയതിനെ തുടര്‍ന്ന് നവംബര്‍ 29-30 തീയതികളിലായാണ് മത്സരം നടക്കുക. ഇന്ത്യ ഏറ്റവും മികച്ച ടീമുമായാണ് ഇക്കുറി കളത്തിലിറങ്ങുന്നത്. ലിയാന്‍ഡര്‍ പേസും ഇന്ത്യയ്ക്കായി കളിക്കാന്‍ തയ്യാറായിട്ടുണ്ട്. സുമിത് നാഗലും രാംകുമാര്‍ രാമനാഥനുമാണ് സിംഗിള്‍സ് കളിക്കുക. ലിയാന്‍ഡര്‍ പേസ്, ജീവന്നെടുംചേരിയന് സഖ്യം ഡബിള്‍സിലും കളിക്കും. അതേസമയം, രോഹന് ബോപണ്ണ പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണ്.