വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡേവിസ് കപ്പ്; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ലീഡ്

നുര്‍ സുല്‍ക്കാന്‍: ഡേവിസ് കപ്പ് ടെന്നീസില്‍ പാക്കിസ്ഥാനെതിരെ ആദ്യദിനം ലീഡുനേടി ഇന്ത്യ. രണ്ട് സിംഗിള്‍സ് മത്സരത്തിലും ഇന്ത്യ ജയിച്ചതോടെ ശേഷിക്കുന്ന മൂന്നു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ലോക ഗ്രൂപ്പ് യോഗ്യതാ മത്സരം കളിക്കാം. നിഷ്പക്ഷവേദിയായ കസാഖ്സ്ഥാനിലെ നൂര്‍ സുല്‍ത്താനില്‍ നടക്കുന്ന മത്സരത്തില്‍ രാംകുമാര്‍ രാമനാഥനും സുമിത് നാഗലുമാണ് ഇന്ത്യക്ക് ജയം കൊണ്ടുവന്നത്.

പതിനേഴുകാരന്‍ മുഹമ്മദ് ഷൊയ്ബിനെതിരെയായിരുന്നു രാംകുമാറിന്റെ ജയം. സ്‌കോര്‍ (6-0, 6-0). രണ്ട് സെറ്റിലും ഒരു പോയന്റുപോലും വിട്ടുകൊടുക്കാതെയായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. 42 മിനിറ്റുകള്‍കൊണ്ട് മത്സരം അവസാനിച്ചു. രണ്ടാം സിംഗിള്‍സിലും ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. ഹുസെയ്ഫ അബ്ദുല്‍ റഹ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാഗല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (6-0, 6-2).

ramkumar

<strong>ISL: ബെംഗളൂരുവിനെ പിടിച്ചുകെട്ടി ഹൈദരാബാദ്, സുനില്‍ ഛേത്രിക്ക് അതിവേഗ ഗോള്‍</strong>ISL: ബെംഗളൂരുവിനെ പിടിച്ചുകെട്ടി ഹൈദരാബാദ്, സുനില്‍ ഛേത്രിക്ക് അതിവേഗ ഗോള്‍

ശനിയാഴ്ച രണ്ട് റിവേഴ്‌സ് സിംഗിള്‍സ് മത്സരങ്ങളും ഒരു ഡബിള്‍സ് മത്സരവുമാണ് ശേഷിക്കുന്നത്. ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്-ജീവന്‍ നെടുഞ്ചെഴിയന്‍ സഖ്യം മുഹമ്മദ് ഷൊയ്ബ്-ഹുസെയ്ഫ അബ്ദുല്‍ റഹ്മാന്‍ സഖ്യത്തെ നേരിടും. സിംഗിള്‍സില്‍ നാഗല്‍ ഷൊയ്ബിനെയും രാംകുമാര്‍ ഹുസെയ്ഫയെയും ഏറ്റുമുട്ടും. മാര്‍ച്ച് 6-7 തീയതികളില്‍ നടക്കുന്ന ലോക ഗ്രൂപ്പ് യോഗ്യതാ പോരാട്ടത്തില്‍ ക്രൊയേഷ്യ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

Story first published: Saturday, November 30, 2019, 9:18 [IST]
Other articles published on Nov 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X