ദില്ലി: ഡേവിസ് കപ്പ് ഡബിള്‍സിലും ഇന്ത്യ തോറ്റു. ഡേവിസ് കപ്പ് പ്ലേ ഓഫില്‍ ഇന്ത്യക്കെതിരെ സ്‌പെയ്‌നാണ് അനായാസ വിജയം സ്വന്തമാക്കിയത് ലിയാന്‍ഡര്‍ പേസ് സാകേത് മൈനേനി സഖ്യത്തെ റാഫേല്‍ നദാലും മാര്‍ക് ലോപസും 6-4, 6-7(2), 4-6, 4-6 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
ഇതോടെ നേരത്തെ രണ്ട് സിംഗിള്‍സ് റബറിലും ജയിച്ച സ്‌പെയ്ന്‍ വിജയം ഉറപ്പാക്കി. ആദ്യ സെറ്റ് സ്വന്തമാക്കി ഇന്ത്യ ജയപ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും തുടര്‍ന്ന് തുടര്‍ച്ചയായി മൂന്ന സെറ്റുകള്‍ സ്വന്തമാക്കി സ്‌പെയിന്‍ വിജയം ഉറപ്പിച്ചു. ഇതോടെ വിസ് കപ്പില്‍ നിന്ന് ഇന്ത്യപുറത്തായി.

ദക്ഷിണ കൊറിയയെ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിന്റെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ ലോകകപ്പ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളായ സഖ്യത്തിനെതിരെ മൂന്നര മണിക്കൂറോളം നീണ്ട മല്‍സരത്തിനു ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്.

അതേസമയം സെമി ഫൈനലില്‍ ബ്രിട്ടനെതിരെ അര്‍ജന്റീന 2-0 ലീഡുയര്‍ത്തി. ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങള്‍ മത്സരങ്ങള്‍ ജയിച്ച് യുവാന്‍ നാര്‍ട്ടില്‍ ഡെല്‍ പോട്രോയും ഡുയിഡോ പെല്ലയുമാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 11-ാം തവണയാണ് അര്‍ജന്റീന ഡേവിസ് കപ്പ് സെമിയിലെത്തുന്നത്. നാലുതവണ ഫൈനലിലെത്തിയെങ്കിലും ജേതാക്കളായിരുന്നില്ല.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]